Saturday, March 14, 2026 Last Updated 49 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ടുശാഖകളില്‍ വ്യാജബോംബ്‌ ഭീഷണി

കൊച്ചി: കൊച്ചി നഗരത്തിലെ സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ടുശാഖകളില്‍ ബോംബു ഭീഷണിയെത്തിയത്‌ പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ രാവിലെയാണു ബാങ്കുകളിലേക്ക്‌ ഈമെയില്‍ വഴി ഭീഷണി സന്ദേശമെത്തയത്‌, ഇതിനെത്തുടര്‍ന്ന്‌ മാമംഗലം, സൗത്ത്‌ തുടങ്ങിയ ശാഖകളില്‍ പോലീസും ബോംബ്‌ സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും ചേര്‍ന്ന്‌ പരിശോധന നടത്തി. സി.പി.ഐ. മാവോയിസ്‌റ്റ്‌ സംഘടനയുടെ പേരിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്‌.
അമോണിയം നൈട്രേറ്റ്‌ പോലുള്ള സ്‌ഫോടക വസ്‌തുക്കള്‍ വച്ചിട്ടുണ്ടെന്നും സ്‌ഫോടനം നടക്കുമെന്നുമാണു സന്ദേശത്തിലുണ്ടായിരുന്നത്‌. മറ്റു ജില്ലകളിലെ സിറ്റി യൂണിയന്‍ ബാങ്കുകളിലേക്കും ഇത്തരത്തില്‍ ഭീഷണി സന്ദേശം എത്തിയിട്ടുണ്ടെന്നാണ്‌ വിവരം. തമിഴ്‌നാട്‌, പാലക്കാട്‌ ജില്ലകളിലും സമാനമായ രീതിയില്‍ പരിശോധന നടന്നു. എങ്കിലും സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW