Saturday, March 14, 2026 Last Updated 49 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

ആദ്യഘട്ട സ്‌ഥാനാര്‍ഥികള്‍ ഈ മാസം അവസാനത്തോടെ: വേണുഗോപാല്‍

ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാര്‍ഥികളെ ഈ മാസം അവസാനത്തോടുകൂടി പ്രഖ്യാപിക്കാനാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നതെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എം.പിമാര്‍ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ചു തെരഞ്ഞെടുപ്പ്‌ സമിതികളിലും സ്‌ക്രീനിങ്‌ കമ്മിറ്റികളിലുമാണ്‌ ചര്‍ച്ച ചെയേ്ണ്ടതെന്നും കോണ്‍ഗ്രസ്‌ ദ്വിദിന ലീഡര്‍ഷിപ്പ്‌ സമ്മിറ്റിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.'സാധാരണ രീതിയില്‍നിന്നു വിപരീതമായി സ്‌ഥാനാര്‍ഥികളെ ഇത്തവണ നേരത്തെ പ്രഖ്യാപിക്കും. സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മധുസൂദന്‍ മിസ്‌ത്രി ചെയര്‍പഴ്‌സണായ സ്‌ക്രീനിങ്‌ കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്‌ക്രീനിങ്‌ കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ്‌ സമിതി യോഗം ചേര്‍ന്നു സ്‌ക്രീനിങ്‌ കമ്മിറ്റിക്കു മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്ും.
തെരഞ്ഞെടുപ്പ്‌ സര്‍വേകള്‍ക്കും മറ്റുമായി സുനില്‍ കനുഗോലുവിന്റെ സേവനങ്ങള്‍ പാര്‍ട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്‌. അദ്ദേഹം എ.ഐ.സി.സി. അംഗമാണ്‌. ഒരു തോണിയിലെ തുഴച്ചില്‍ക്കാര്‍ ഒരേ താളത്തില്‍ തുഴഞ്ഞാല്‍മാത്രമേ ലക്ഷ്യസ്‌ഥാനത്തു വേഗത്തില്‍ എത്താന്‍ സാധിക്കൂ. പാര്‍ട്ടിയിലെ ഐക്യവും തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളും അത്തരത്തില്‍ ഒത്തുചേര്‍ന്നു പോകേണ്ടതുണ്ട്‌.
ശശി തരൂര്‍ പാര്‍ട്ടിക്ക്‌ വിലപ്പെട്ട നേതാവാണ്‌. ചില കാര്യങ്ങളില്‍ നടത്തുന്ന പ്രസ്‌താവനകളില്‍, ശ്രദ്ധിക്കണമെന്നു പാര്‍ട്ടി അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്‌. അത്തരം പ്രസ്‌താവനകള്‍ അദ്ദേഹം ഇപ്പോള്‍ നടത്താറില്ല. ശശി തരൂരിനെ പോലെയുള്ള ആളെ പാര്‍ട്ടിയില്‍ ഉപയോഗിക്കണമെന്നുതന്നെയാണ്‌ ചിന്താഗതി. കൂടുതല്‍ ജാഗ്രതയോടും കരുതലോടും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തി ജനങ്ങളിലേക്ക്‌ എത്താനുള്ള കര്‍മ്മപരിപാടികളാണ്‌ ലീഡര്‍ഷിപ്പ്‌ സമ്മിറ്റ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ വ്യക്‌തമായ പ്രചാരണപരിപാടികളും സമരങ്ങളും ഉണ്ടാകും'-വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW