-->
കൊച്ചി: ആന്റണി രാജു എം.എല്‍.എയുടെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനു മുമ്പാകെ പരാതി. തൊണ്ടിമുതല്‍ തിരിമറി കേസില്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ച സാഹചര്യത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങാണു പരാതി നല്‍കിയത്. അഭിഭാഷകവൃത്തിക്കു യോജിച്ച പ്രവൃത്തിയല്ല ആന്റണി രാജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കും അദ്ദേഹം പരാതി നല്‍കി.