Saturday, March 14, 2026 Last Updated 50 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

കെ.പി.സി.സിയുടെ നിയമസഭാ മാര്‍ച്ച്‌ 20 ന്‌

ബത്തേരി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്‌റ്റ്‌ ചെയ്ണമെന്നും നഷ്‌ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട്‌ ഈ മാസം 20ന്‌ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച്‌ നടത്തുമെന്നു പ്രസിഡന്റ്‌ ് സണ്ണി ജോസഫ്‌ എം.എല്‍.എ. അറിയിച്ചു. 23നു ജില്ലാ കലക്‌ടറേറ്റുകള്‍ക്കു മുമ്പില്‍ സമരം നടത്തുമെന്നും ലീഡര്‍ഷിപ്പ്‌ സമ്മിറ്റിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മഹാത്മഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്നതിനെതിരേ ദേശീയതലത്തില്‍ നടന്ന സമരങ്ങള്‍ക്കു ശക്‌തിപകര്‍ന്നു തിരുവനന്തപുരത്ത്‌ 13,14 തീയതികളില്‍ എജീസ്‌ (അക്കൗണ്ട്‌സ്‌ ജനറല്‍) ഓഫീസിനു മുമ്പില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാപകല്‍ സമരം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെയും സ്‌ഥാനാര്‍ഥികളായവരുടെയും പങ്കാളിത്തതോടെ മഹാപഞ്ചായത്ത്‌ ഈ മാസം 19നു നടക്കും.
ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ രാഹുല്‍ ഗാന്ധി ഉദ്‌ഘാടനം ചെയ്ും. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌. യാത്ര അടുത്ത മാസം ആറിന്‌ ആരംഭിക്കും. യാത്ര കടന്നുപോകുമ്പോള്‍തന്നെ സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നടപടികളും നടക്കും. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം നിയമസഭയില്‍ ആവര്‍ത്തിക്കുമെന്ന വിശ്വാസമാണുള്ളത്‌. കേരളം ഒരു വണ്‍ടൈം ജഡ്‌ജ്‌മെന്റല്ല, കേരളത്തില്‍ ഭരണമാറ്റം വേണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ പ്രകടനമായ സൂചനയാണ്‌ തദേശതെരഞ്ഞെടുപ്പില്‍ കണ്ടത്‌. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ തീരുമാനിച്ചുതന്നെയാണ്‌ ക്യാമ്പില്‍നിന്നു പിരിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്‌ണുനാഥ്‌, ഷാഫി പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW