Saturday, March 14, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 08.33 AM

എന്റെ യാത്ര തുടങ്ങുന്നതേയുള്ളു, സ്‌നേഹവും കരുതലും കണ്ട് കണ്ണ് നനയുന്നു: സാറ അര്‍ജന്‍

sara-arjun, dhurandhar, film, success

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസായ ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ സ്വീകാര്യത ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആരാധകര്‍ സിനിമ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ട് എത്തുകയാണ് സാറ അര്‍ജുന്‍. പ്രേക്ഷകരുടെ സ്‌നേഹമൊന്നും താന്‍ കാണാതെ പോയിട്ടില്ലെന്നും തനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവും കരുതലും കണ്ട് കണ്ണ് നനയുന്നുണ്ടെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.

'ദൈവത്തിന് മുന്‍പിലും ഒപ്പം നിങ്ങള്‍ക്ക് മുന്‍പിലും ആത്മാര്‍ത്ഥമായ നന്ദിയോടെ ഞാന്‍ ശിരസ്സ് നമിക്കുന്നു. ഞാന്‍ എന്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാന്‍ ഭാഗമായ ഒരു സിനിമയ്ക്കും ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്, അത് തനിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

പ്രേക്ഷകര്‍ക്ക് ദൈര്‍ഘ്യമേറിയ കഥപറച്ചിലിനോട് താത്പര്യമില്ലെന്നും അത്തരം സിനിമകള്‍ക്ക് പഴയതുപോലെ പ്രസക്തിയില്ലെന്നും കുറേകാലമായി പറയപ്പെടുന്നുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് ധുരന്ധറിന്റെ പ്രേക്ഷകര്‍ തെളിയിച്ചു. പ്രേക്ഷകരുടെ കരുത്ത് എന്താണെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒന്നിന് വേണ്ടി ആളുകള്‍ ഒത്തുചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകര്‍ എല്ലാവരേയും ഓര്‍മിപ്പിച്ചു. പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് ധുരന്ധറിന്റെ മുന്നേറ്റത്തിന് കാരണം. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കലാകാരന്മാരും നിര്‍മാതാക്കളുമെന്ന നിലയില്‍ അണിയറയിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവുമെങ്കിലും പ്രേക്ഷകരുടെമേല്‍ യാതൊരു നിയന്ത്രണവുമില്ല. അതാണ് കലയുടെ സൗന്ദര്യം.

ചിത്രത്തില്‍ സാറ അര്‍ജുന്‍ ആണ് രണ്‍വീറിന് നായികയായി എത്തുന്നത്. ഈ കാസ്റ്റിംഗില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു വലിയ പ്രശ്‌നം. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സര്‍ജിക്കല്‍' സ്‌െ്രെടക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തിലെ രണ്‍വീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങള്‍ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാര്‍ച്ചില്‍ റിലീസ് ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW