Saturday, March 14, 2026 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 08 Dec 2025 12.02 PM

സാറ വന്നതോടെ ജീവിതം പൂര്‍ണ്ണമായും മാറി; മകളെക്കുറിച്ച് രാജ് അര്‍ജുന്‍

raj-arjun
photo-www.instagram.com/rajarjunofficial/

രണ്‍വീര്‍ സിങ്ങും സാറാ അര്‍ജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ അഭിനയത്തിന് സാറയ്ക്ക് ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. മകള്‍ സാറയ്ക്കായി വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ രാജ് അര്‍ജുന്‍. സാറ തന്റെ ജീവിതത്തിലെ അനുഗ്രഹമാണെന്നും മകള്‍ കാരണമാണ് താന്‍ ലക്ഷ്യത്തില്‍ എത്തിയതെന്നും കുറിപ്പില്‍ പറയുന്നു.

ചിലപ്പോള്‍ ജീവിതം മനസ്സിലാക്കാന്‍ നമ്മള്‍ പിന്നിലേക്ക് നോക്കേണ്ടതുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നു എന്ന് നമ്മള്‍ ചിന്തിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അവരാണ് നമ്മെ വളര്‍ത്തുന്നത് അദ്ദേഹം കുറിച്ചു.

1999 ല്‍ കലയോടുളള അഭിനിവേശവും തന്റെ കഴിവിലുളള ആത്മവിശ്വാസവുമായി മുംബൈയില്‍ എത്തിയതിനെക്കുറിച്ച് രാജ് അര്‍ജുന്‍ ഓര്‍മ്മിച്ചു. സിനിമാ ബന്ധങ്ങളില്ലാതെ നിരവധി ദിവസം ഓഡിജനുകള്‍ക്കായി അദ്ദേഹം ചെലവഴിച്ചു. എന്നാല്‍ 2005 ല്‍ മകള്‍ സാറ വന്നതോടെ തന്റെ ജീവിതം പൂര്‍ണ്ണമായും മാറിമറിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

മകള്‍ ഒരു അനുഗ്രഹമാണെന്ന സത്യം താന്‍ അപ്പോള്‍ അനുഭവിച്ചറിഞ്ഞെന്ന് കുറിപ്പില്‍ പറയുന്നു. അവള്‍ ജീവിതത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് തനിക്ക് ആദ്യത്തെ പ്രധാന ഷേം ( രാം ഗോപാല്‍ വര്‍മയുടെ ഷബ്രി) ലഭിച്ചത്. സിനിമ വൈകിയെങ്കിലും അവള്‍ തന്റെയുളളിലെ തീ കെടാതെ കാത്തു. അവളുടെ ആത്മാവ് തന്റെ ജീവിത്തിലേക്ക് പ്രവേശിച്ചിരുന്നില്ലെങ്കില്‍ താന്‍ ഇന്നുളള വ്യക്തിയോ കലാകാരനോ ആകുമായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

അച്ഛന്‍മാര്‍ മക്കള്‍ക്ക് വഴി കാണിക്കുന്നഒ എന്ന് ആളുകള്‍ പറയും.. എന്റെ കഥ ഇതിന് വിപരീതമാണ്. മകള്‍ കാരണമാണ് ഞാന്‍ ലക്ഷ്യത്തില്‍ എത്തിയത്. രാജ് അര്‍ജുന്‍ കുറിച്ചു. ജോലി തടസ്സപ്പെട്ടപ്പോഴും വഴികള്‍ അവ്യക്തമായപ്പോഴും അവള്‍ വളര്‍ന്നുകൊണ്ടിരുന്നു, നിശബ്ദമായി തന്നെ ചേര്‍ത്ത് നിര്‍ത്തി. താന്‍ അവളെ പിന്തുണയ്ക്കുകയാണെന്ന് കരുതിയെങ്കിലും വാസ്തവത്തില്‍ അവളാണ് തന്നെ താങ്ങി നിര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മക്കളുടെ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരനാകാതെ അവര്‍ക്ക് സ്വാതന്ത്ര്യവും ഇടവും നല്‍കി ഒപ്പം നില്‍ക്കാന്‍ താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറയുന്നു. മക്കളുടെ സ്വപ്‌നങ്ങളെ വിശ്വസിക്കുമമ്പാള്‍ ഒരു ദിവസം അവരും നമ്മുടെ ലക്ഷ്യങ്ങളെ പ്രകാശിപ്പിച്ച് നമ്മുടെ ധുരന്ധര്‍ ( അതിശക്തനായി) ആയി മാറുമെന്ന് അദ്ദേഹം കുറിച്ചു.

ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ സാറ മലയാളികള്‍ക്കും സുപരിചിതയാണ്. തമിഴ് ചിത്രമായ ദൈവതിരുമകളിലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടുഭാഗങ്ങളില്‍ ഐശ്വര്യ റായിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതും സാറ ആയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW