Saturday, March 14, 2026 Last Updated 41 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

ഗുജറാത്തിലെ തുടര്‍ച്ച കേരളത്തില്‍ ആവര്‍ത്തിക്കും: പ്രകാശ്‌ ജാവഡേക്കര്‍

uploads/news/2026/01/819091/k10.jpg

ചേര്‍ത്തല: അഹമ്മദാബാദ്‌ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതിനുശേഷമാണ്‌ ബി.ജെ.പി. ഗുജറാത്തിലെ സംസ്‌ഥാന ഭരണത്തിലെത്തിയതെന്നും അതിന്റെ തുടര്‍ച്ചയാണ്‌ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നതെന്നും ബി.ജെ.പി. സംസ്‌ഥാന പ്രഭാരി പ്രകാശ്‌ ജാവഡേക്കര്‍.
കണിച്ചു കുളങ്ങരയില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്തായിരിക്കുമെന്നതിനുള്ള നേര്‍ക്കാഴ്‌ചയായിരിക്കും തിരുവനന്തപുരത്ത്‌ തെളിയുന്നതെന്നും ഇത്‌ അനുഭവത്തില്‍ അറിയാമെന്നും ജാവദേക്കര്‍ പറഞ്ഞു. ബി.ജെ.പി വടക്കന്‍ മേഖല പ്രസിഡന്റ്‌ പി.കെ. ബിനോയ്‌, തെക്കന്‍ മേഖല പ്രസിഡന്റ്‌ സന്ദീപ്‌ വചസ്‌പതി, കോട്ടയം മേഖല പ്രസിഡന്റ്‌ എന്‍. ഹരി, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ബി.ഡി.ജെ.എസ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.എസ്‌. ജ്യോതിസ്‌, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW