Saturday, March 14, 2026 Last Updated 34 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

വൈസ്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കും; പ്രസിഡന്റ്‌ രാജിവയ്‌ക്കില്ലെന്ന്‌

തൃശൂര്‍: കൂറുമാറി ബി.ജെ.പി. പിന്തുണയോടെ നേടിയ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനം കോണ്‍ഗ്രസ്‌ അംഗം നൂര്‍ജഹാന്‍ നവാസ്‌ രാജിവയ്‌ക്കും. ഏറെ രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂര്‍ കൂറുമാറ്റവിവാദത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ്‌ നടത്തിയ സമവായ നീക്കത്തെ തുടര്‍ന്നാണ്‌ രാജി. എന്നാല്‍ പ്രസിഡന്റ്‌ ടെസി ജോസ്‌ രാജിവയ്‌ക്കില്ല. കെ.പി.സി.സി. ചുമതലപ്പെടുത്തിയ റോജി എം. ജോണ്‍ എം.എല്‍.എമായുള്ള ചര്‍ച്ചയിലൂടെയാണ്‌ മറ്റത്തൂരില്‍ സമവായത്തിന്‌ വഴിയൊരുങ്ങിയത്‌.രാജിക്കത്ത്‌ ഉടന്‍ കെ.പി.സി.സി. നേതൃത്വത്തിന്‌ കൈമാറും. ബി.ജെ.പി. പിന്തുണയോടെ നേടിയ എല്ലാ സ്‌ഥാനങ്ങളും രാജിവച്ച്‌ പ്രശ്‌നം പരിഹരിക്കാനായിരുന്നു കോണ്‍ഗ്രസ്‌ ശ്രമം. എന്നാല്‍ പ്രസിഡന്റായ സ്വതന്ത്ര സ്‌ഥാനാര്‍ഥി രാജിവയ്‌ക്കില്ലന്നു വ്യക്‌തമാക്കി.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നൂര്‍ജഹാന്‍ നവാസും കോണ്‍ഗ്രസ്‌ പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുന്‍ ഡി.സി.സി. സെക്രട്ടറി ടി.എം. ചന്ദ്രനും ചേര്‍ന്ന്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്‌.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW