-->
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പ്രസംഗത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും കേരള യാത്ര ഉപനായകനുമായ സയ്ിദ് ഇബ്‌റാഹിംമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ വിഷം ചീറ്റുന്ന വളരെ മോശം പ്രസ്‌താവനകള്‍ ആരും അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്‌തമായി ഇടപെടണം.
ഇത്തരത്തിലുള്ള പ്രസ്‌താവന പാടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമപാലകരും ഭരണകൂടവുമാണ്. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല. സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കാണണം. എല്ലാ വിഭാഗം ജനങ്ങളും വിഭാഗീയ പ്രസ്‌താവന തിരിച്ചറിഞ്ഞു കഴിഞ്ഞു. വിഭാഗീയതയും വര്‍ഗീയതയും നിര്‍മാര്‍ജനം ചെയ്ണം. വെള്ളാപ്പള്ളിയുടെ പ്രസ്‌താവനകള്‍ ഇന്ന് ആരും അംഗീകരിക്കുന്നില്ല. ഇത് ഒരു ക്രമസമാധാന പ്രശ്‌നമായി കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ തിരുത്തണം. വ്യക്‌തികളേയോ പ്രസ്‌ഥാനത്തേയോ അവഹേളിക്കുന്നവരെ തള്ളിപ്പറയണം. സുന്നി ഐക്യം താമസിയാതെ പൂവണിയുമെന്നാണ് പ്രതീക്ഷയെന്നും പരസ്‌പരം സൗഹാര്‍ദ്ദത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഖലീല്‍ അല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് സാഹിത്യനഗരി യായിട്ടും അതിന്റെ സംവിധാനങ്ങള്‍ പൂര്‍ണ്ണമാക്കാനായിട്ടില്ല. എയിംസ് കോഴിക്കോട് ആരംഭിക്കുന്നതിന് ഇനിയും കാലവിളംബം പാടില്ല. താമരശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി, സി.മുഹമ്മദ് ഫൈസി, മജീദ് കക്കാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.