-->
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും പരസ്‌പര സഹകരണത്തോടെ ഇന്‍ഡി മുന്നണിയായി മത്സരിച്ചുവെന്ന് ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അതിന്റെ ഭാഗമായി പലതദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും ബി.ജെ.പിക്ക് അധ്യക്ഷന്‍മാരെ ജയിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം.
ബി.ജെ.പി. സംസ്‌ഥാന കോര്‍കമ്മിറ്റി യോഗത്തിനു ശേഷം മരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം- കോണ്‍ഗ്രസ് സഹകരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള. സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖരുടെ പങ്കാളിത്തമുണ്ട്. ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങളുടെ പശ്‌ചാത്തലത്തില്‍, ശബരിമല സ്വര്‍ണക്കൊള്ള സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെന്നും എം.ടി. രമേശ് പറഞ്ഞു.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും മറയ്‌ക്കാനില്ലെങ്കില്‍ എന്തിനാണ് സി.ബി.ഐ. അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും രമേശ് ചോദിച്ചു. 14-ന് മകരസംക്രമ ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും 'ശബരിമല സംരക്ഷണ ദീപം' തെളിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 11-ന് തിരുവനന്തപുരത്തെത്തും. പാര്‍ട്ടിയുടെ സംസ്‌ഥാന നേതൃയോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. കേരളത്തില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിച്ചു വിജയിച്ച ജനപ്രതിനിധികളുടെ സമ്മേളനത്തില്‍ അദ്ദേഹം സംബന്ധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും അമിത് ഷാ ചര്‍ച്ചചെയ്യുമെന്നും എം.ടി. രമേശ് പറഞ്ഞു.