Saturday, March 14, 2026 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

'നിയമ നടപടി വേണം';വെള്ളാപ്പള്ളിക്കെതിരേ സാംസ്‌കാരിക പ്രവത്തകര്‍

കോഴിക്കോട്‌: സംസ്‌ഥാനത്ത്‌ വര്‍ഗീയവിദ്വേഷം പടര്‍ത്താനും സമുദായസൗഹാര്‍ദം തകര്‍ക്കാനും ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ ശക്‌തമായ നിയമനടപടി സ്വീകരിക്കണമെന്നും നവോഥാനസമിതി ചെയര്‍മാന്‍ സ്‌ഥാനത്തുനിന്ന്‌ സര്‍ക്കാര്‍ പുറത്താക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍.
വെള്ളാപ്പള്ളി വര്‍ഷങ്ങളായി ഇത്‌ തുടരുമ്പോഴും കേരളീയ സമൂഹവും സര്‍ക്കാരും അത്‌ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്‌തിട്ടില്ലെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്‌തപ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സാറാ ജോസഫ്‌, കെ. അജിത, ഡോ. ഖദീജ മുംതാസ്‌, ബി. രാജീവന്‍, എം.എന്‍ കാരശ്ശേരി, സുധ മേനോന്‍, പ്ര?ഫ. കുസുമം ജോസഫ്‌, സി.ആര്‍ നീലകണ്‌ഠന്‍, കല്‍പറ്റ നാരായണന്‍, ഡോ. പി.കെ. പോക്കര്‍ തുടങ്ങിയവരാണ്‌ സംയുക്‌ത പ്രസ്‌താവനയില്‍ ഒപ്പുവച്ചത്‌. 2018ല്‍ ശബരിമല സ്‌ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോഥാനസമിതിയുടെ അധ്യക്ഷസ്‌ഥാനത്തിരുന്നു കൊണ്ടാണ്‌ വെള്ളാപ്പള്ളി വിദ്വേഷ പ്രസ്‌താവനകള്‍ നടത്തുന്നത്‌ എന്നത്‌ ആശ്‌ചര്യകരമാണ്‌. വര്‍ഗീയവിഷം തുപ്പുന്ന പ്രസ്‌താവനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കൈയേറ്റമായും ഭീഷണിയായും സമീപ നാളുകളില്‍ ശക്‌തമായി വരുന്നത്‌ ആശങ്കാജനകമാണ്‌.കേന്ദ്രത്തിലും സംസ്‌ഥാനത്തുമുള്ള അധികാരശക്‌തികളിലുള്ള സ്വാധീനമാണ്‌ ഇതിന്‌ വെള്ളാപ്പള്ളിക്ക്‌ ധൈര്യം പകരുന്നത്‌.കേരളത്തില്‍ വര്‍ഗീയധ്രുവീകരണം സംഭവിക്കുന്നത്‌ സംഘ്‌പരിവാര്‍ ശക്‌തികളെ മാത്രമാണ്‌ സഹായിക്കുകയെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW