Saturday, March 14, 2026 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്‌: ആന്റണി രാജു

തിരുവനന്തപുരം: കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നു തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിധിയറിഞ്ഞശേഷം ആന്റണി രാജുവിന്റെ പ്രതികരണം. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. ഇത്‌ രാഷ്‌ട്രീയപ്രേരിതമായ കേസാണ്‌.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണ്‌ കേസ്‌ നടപടികള്‍ വീണ്ടും തുടങ്ങിയത്‌. ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. ഹൈക്കോടതി വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ മറ്റ്‌ മൂന്ന്‌ പ്രതികളാണുണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പിന്‌ മുമ്പാണ്‌ അന്ന്‌ കേസ്‌ വന്നതെന്നും ആന്റണി രാജു പറഞ്ഞു.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW