-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നേതൃത്വത്തില്‍ ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് ഇന്നും നാളെയും. വയനാട് സുല്‍ത്താന്‍ ബത്തേരിയിലുള്ള സപ്‌ത കണ്‍വെന്‍ഷന്‍ സെന്ററിലാണ് ക്യാമ്പെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്‌ഘാടനം ചെയ്യും.