Saturday, March 14, 2026 Last Updated 20 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

മനോരോഗികള്‍ക്ക്‌ യോഗയ്‌ക്ക്‌ അധിക ഫീസ്‌ ചുമത്തരുത്‌: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മനോരോഗ ബാധിതര്‍ക്ക്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തുന്ന മൈന്‍ഡ്‌ ഫുള്‍ നസ്‌ മെഡിറ്റേഷന്‍ എന്ന യോഗ അഭ്യാസത്തിന്‌ അമിത ഫീസ്‌ ഈടാക്കുന്നെന്ന പരാതി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ പരിശോധിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌. പരിപാടിയുടെ ചെലവുകള്‍ക്ക്‌ മാത്രം പണം ഈടാക്കുന്നതില്‍ പരാതിക്കാരന്‌ തര്‍ക്കമില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ വ്യക്‌തമാക്കി.
അക്രമാസക്‌തരായി എത്തുന്ന മനോരോഗികളെ മറ്റുള്ള രോഗികള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ പാര്‍പ്പിക്കാനുള്ള വിവിധ നടപടികള്‍ അധികൃതരുടെ അനുമതിയോടെ നടപ്പാക്കുമെന്ന്‌ മെഡിക്കല്‍ കോളജ്‌ സൈക്യാട്രിക്‌ വിഭാഗം മേധാവി അറിയിച്ചു. ഇക്കാര്യത്തില്‍ പരാതിക്കാരുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന്‌ കമ്മിഷന്‍ ആവശ്യപ്പെട്ടു.രണ്ടാഴ്‌ച കാലത്തേക്ക്‌ മാത്രം മരുന്ന്‌ നല്‍കുന്നതിനു പകരം ഒരു മാസത്തേക്ക്‌ മരുന്ന്‌ നല്‍കുന്നുണ്ടെന്ന്‌ മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 269 രോഗികള്‍ക്ക്‌ കൂട്ടിരിപ്പുകാരില്ലാതെ ചികിത്സ നല്‍കുന്നുണ്ട്‌. 50 പേരെ 2024 ല്‍ ബാക്ക്‌ ടു ഹോം പദ്ധതി വഴി മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും പുനരധിവസിപ്പിച്ചു.പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, മെഡിക്കല്‍ കോളജ്‌ എന്നിവിടങ്ങളില്‍ മനോരോഗമുള്ളവരും ബന്ധുക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ്‌ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW