Wednesday, March 11, 2026 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 03.56 PM

‘അങ്ങനെ ഞങ്ങളും തുടങ്ങുന്നു; ജീവിതത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാനാണ് ഞങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോം...’ പുതിയ സന്തോഷം പങ്കിട്ട് ഡയാനയും അമീനും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരദമ്പതിമാരാണ് ഡയാന ഹമീദും അമീന്‍ മടത്തിലും. ഇപ്പോഴിതാ തങ്ങള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയ സന്തോഷവും ഓസ്‌ട്രേലിയൻ യാത്രയുടെ മനോഹരമായ ദൃശ്യങ്ങളും പങ്കിടുകയാണ് താരദമ്പതിമാര്‍.
Dayana Hameed,  Ameen Madathil, Dayyana Ameen Youtube Channel
Dayana Hameed and Ameen Madathil shares their youtube channel (Image Source: Instagram)

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന അവതരണത്തിലൂടെയും മലയാളം, തമിഴ് സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ മുഖമാണ് ഡയാന ഹമീദിന്റേത്. അവതാരകയായി തുടക്കം കുറിച്ച ശേഷം ആയിരുന്നു ബിഗ് സ്‌ക്രീനിലേക്കുള്ള ഡയാനയുടെ യാത്ര. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്​ക്രീനിലെത്തിയ താരം പിന്നീട് യുവം, വീകം, മകള്‍, പാപ്പന്‍, മെമ്മറീസ്(തമിഴ്), താരം തീര്‍ത്ത കൂടാരം, അപ്പോസ്തലന്‍മാരുടെ പ്രവര്‍ത്തികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വർഷമാണ് ടെലിവിഷന്‍ താരവും അവതാരകനുമായ അമീന്‍ തടത്തിലിനെ ഡയാന നിക്കാഹ് ചെയ്തത്. ഇന്ദുലേഖ, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ആളാണ് അമീന്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു ഇവരുടെ വിവാഹച്ചടങ്ങ്. പിന്നീടുള്ള അഭിമുഖങ്ങളില്‍ ഇവര്‍ കണ്ടുമുട്ടിയതിനെക്കുറിച്ചും പലരും സംശയിക്കുന്നുണ്ടെങ്കിലും തങ്ങളുടേത് അറേഞ്ച് മാര്യേജ് ആണെന്നും പറഞ്ഞിരുന്നു.
ഇപ്പോഴിതാ തങ്ങളൊന്നിച്ചുള്ള യൂട്യൂബ് ചാനല്‍ തുടങ്ങിയ സന്തോഷവും ഇവർ പങ്കുവെച്ചിരിക്കുകയാണ്. ഡയാന അമീന്‍ എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രാനുഭവങ്ങളുമാണ് താരദമ്പതിമാര്‍ ഇതിലൂടെ പങ്കിടാന്‍ ഉദ്ദേശിക്കുന്നത്. തങ്ങള്‍ക്ക് തീരെ പരിചയമില്ലാത്ത മേഖലയാണ് ഇതെന്നും എങ്കിലും തുടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും ചാനലില്‍ പറയുന്നു. ഓസ്‌ട്രേലിയൻ യാത്രയുടെ മനോഹരമായ ദൃശ്യങ്ങളാണ് ചാനലിലെ ആദ്യത്തെ വ്ളോഗില്‍ ഇവർ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘‘ഇതെന്താ തുടങ്ങാത്തത് എന്ന് ചിന്തിച്ചിരിക്കുകയാണെന്ന് പലരും ഈ വീഡിയോയുടെ താഴെ ചോദിച്ചേക്കാം. എന്തായാലും ഞങ്ങളും അങ്ങ് തുടങ്ങുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം എന്നാണ് വിചാരിക്കുന്നത്...’’ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ അമീൻ പറയുന്നത്.
‘‘എന്ത് കണ്ടന്റില്‍ തുടങ്ങും എന്നോര്‍ത്തപ്പോഴാണ് ഞങ്ങള്‍ക്കൊരു ഓസ്‌ട്രേലിയന്‍ ട്രിപ്പ് വന്നത്. നേരത്തെ ഞാന്‍ മെല്‍ബണില്‍ പോയിട്ടുണ്ട്. കാണാന്‍ ഒത്തിരി സ്ഥലങ്ങളും, കാഴ്ചകളുമൊക്കെയുള്ള സ്ഥലമാണ്. അവിടുത്തെ മലയാളി കമ്യൂണിറ്റിയെക്കുറിച്ചും എടുത്തുപറയേണ്ടതാണ്. ഇത്തവണ ഞങ്ങളൊന്നിച്ചാണ് പോവുന്നത്. ആ സ്ഥലത്തിന്റെ ഭംഗി എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് അറിയില്ല. എങ്കിലും ഞങ്ങളെക്കൊണ്ട് ആകുന്നതുപോലെ ശ്രമിക്കാം. കുറച്ച്‌ പാട്ടുകാരും ഞങ്ങളുടെ കൂടെയുണ്ട്. സിഡ്‌നിയിലാണ് ആദ്യ ഷോ...’’ എന്ന് ഡയാനയും പറയുന്നു. ഓസ്ട്രേലിയന്‍ കാഴ്ചകളും വിശേഷങ്ങളും സന്തോഷനിമിഷങ്ങളുമാണ് ഇവര്‍ വീഡിയോയിലൂടെ പങ്കിട്ടിരിക്കുന്നത്. നിരവധി ആളുകള്‍ ഇവരുടെ പുതിയ തുടക്കത്തിന് ആശംസകള്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

Ads by Google
Saturday 03 Jan 2026 03.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW