Thursday, March 12, 2026 Last Updated 29 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 03.32 PM

‘അമ്മേ,എന്റെ കഥയിലെ വില്ലനായി നിങ്ങളെ ചിത്രീകരിച്ചു;പക്ഷേ ഉത്തരവാദി ആരെന്ന് കാലം നിശബ്ദമായി തെളിയിച്ചു, കര്‍മ്മ ഒരു ബൂമറാങ്ങാണ്...’ ആര്‍തി രവി

രവി മോഹന്‍- ആര്‍തി രവി ദമ്പതികളുടെ വിവാഹമോചനത്തിന് പ്രധാന കാരണക്കാരി ആര്‍തിയുടെ അമ്മയും നിര്‍മ്മാതാവുമായ സുജാത വിജയകുമാര്‍ ആണെന്ന ആരോപണങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് ജന്മദിനാശംസകള്‍ കുറിച്ച ആര്‍തി ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയും കുറിക്കുകയാണ്.
Ravi Mohan, Aarti Ravi, Aarti's mother and producer Sujatha Vijayakumar
Aarti Ravi's birthday wish for her mother Sujatha Vijayakumar (Image Source: Instagram)

തമിഴകത്തിന്റെ പ്രിയ താരമാണെങ്കിൽ കൂടി മലയാള സിനിമ പ്രേക്ഷകർക്കും ഏറെയിഷ്ടമുള്ള താരമാണ് ജയം രവി. ബോയ് നെക്സ്റ്റ് ഡോർ ഇമേജുമായി എത്തിയ താരത്തിന്റെ മിക്ക ചിത്രങ്ങളും ആരാധകർ ഏറെയിഷ്ടത്തോടെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലുള്ളതില്‍ കൂടുതല്‍ ട്വിസ്റ്റുമായിട്ടാണ് ജയം രവി എന്ന രവി മോവന്റെ വിവാഹബന്ധം പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത്. ഭാര്യ ആർതിയിൽ നിന്നും ഉണ്ടായ മാനസിക പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും സഹിക്കാനാവാതെ വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന് രവി മോഹന്‍ തുറന്നു പറഞ്ഞപ്പോള്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആര്‍തി വെളിപ്പെടുത്തി. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്ന് ആര്‍തി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കുവച്ചു.
അതോടെ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട വാദപ്രതിവാദങ്ങളും പോസ്റ്റുകളും വൻ വൈറലായി. രണ്ട് പേരും പറയാനുള്ളത് സോഷ്യൽ മീഡിയയിലൂടെ പറയുകയും കുറ്റങ്ങൾ പരസ്പരം ചാർത്തുകയും ചെയ്തത് പ്രശ്നം കൂടുതൽ വഷളാക്കിയ സാഹചര്യത്തിൽ, ഇനി സോഷ്യൽ മീഡിയയിലൂടെ വാക്ക് തർക്കങ്ങൾ വേണ്ട എന്ന് കോടതിയും നിർദ്ദേശിച്ചു.
ജയം രവിയുടെ തുറന്നു പറച്ചിലിൽ ആർതി രവിയുടെ അമ്മയ്ക്ക് ഒരു നെഗറ്റീവ് ഇമേജാണ് ഉണ്ടായിരുന്നത്. ആരതിയുമായുള്ള തന്റെ വിവാഹബന്ധം തകരാൻ കാരണം ആരതിയുടെ അമ്മ സുജാത വിജയകുമാറിന്റെ ഇടപെടൽ ആണെന്ന് രവി മോഹന്‍ തുറന്നു പറഞ്ഞതോടെ പല ഭാഗത്തു നിന്നും അതിനെ പിന്തുണച്ച് വാർത്തകൾ വന്നു. വിവാഹസമയത്ത് തന്നെ ട്രാപ്പിലാക്കി, ശാരീരികമായി പീഡിപ്പിച്ചു, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല, തന്റെ പേര് ഉപയോഗിച്ച് കടം വാങ്ങിക്കൂട്ടി, തന്റെ കുട്ടികളെ തന്നിൽ നിന്ന് അകറ്റി എന്നൊക്കെയായിരുന്നു രവി മോഹന്റെ ആരോപണങ്ങള്‍. ഭാര്യയും അമ്മായിയമ്മയും ഒരു എടിഎം മെഷീനെ പോലെയാണ് തന്നെ കണ്ടതെന്നും നടന്‍ ആരോപിച്ചിരുന്നു.
എന്നാൽ അതിനെതിരെ സുജാത സുദീർഘമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. രവി മോഹന്റെ പേരും പ്രശസ്തിയും സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും താന്‍ കുടുംബം തകര്‍ത്തവളല്ല എന്നും സുജാത പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോഴിതാ എല്ലാ പ്രശ്നങ്ങള്‍ക്കിടയിലും അമ്മയ്ക്കൊപ്പം നില്‍ക്കുന്ന ആർതി അമ്മയ്ക്ക് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പം ജന്മദിനാശംസകള്‍ നേരുകയാണ്. അമ്മയ്ക്കെതി​രെ വന്ന തെറ്റായ ആരോപണങ്ങളെക്കുറിച്ചും അതുണ്ടാക്കിയ സങ്കടങ്ങളെക്കുറിച്ചും അത് പുറത്തു കാണിക്കാതെ തനിക്കൊപ്പം നിന്നതിനെക്കുറിച്ചുമാണ് ആര്‍തി കുറിച്ചിരിക്കുന്നത്.
‘‘അമ്മേ, കഴിഞ്ഞു പോയ വര്‍ഷം നിങ്ങളോട് ദയ കാണിക്കാത്ത വര്‍ഷമാണ്. അമിതമായി പ്രവർത്തിച്ച ഒരു പിആർ ശ്രമത്തിന്റെ ഫലമായി നിങ്ങളെ എന്റെ കഥയിലെ വില്ലനായി ചിത്രീകരിച്ചു. നിങ്ങളെ തെറ്റായി കുറ്റപ്പെടുത്തി, പക്ഷേ ആരാണ് ഉത്തരവാദിയെന്ന് കാലം നിശബ്ദമായി തെളിയിച്ചു.
നിങ്ങൾ നിങ്ങളുടെ ശബ്ദം നിശബ്ദമാക്കി. സ്വയം സംരക്ഷിക്കാനല്ല, മറിച്ച് എന്റെ ശബ്ദം കേൾക്കാൻ വേണ്ടി. സ്വയം പ്രതിരോധിക്കാൻ നിങ്ങൾക്ക് എല്ലാ അവസരങ്ങളും ലഭിച്ചപ്പോഴും, നിങ്ങൾ ശബ്ദത്തേക്കാൾ മാന്യതയും അധിക്ഷേപത്തേക്കാൾ സംയമനവും തിരഞ്ഞെടുത്തു.
ഇന്ന്, ഞാൻ നിങ്ങൾക്കുവേണ്ടി സംസാരിക്കാൻ തീരുമാനിച്ചു. ഈ മാധ്യമ വിവരണത്തിന് ഉത്തരവാദികളായ ആളുകൾ കഠിനമായ രീതിയിൽ പാഠം പഠിച്ചു. കർമ്മ ഒരു ബൂമറാങ്ങാണ്, അമ്മേ... അത് എപ്പോഴും അതിന്റെ വഴി കണ്ടെത്തി, തിരിച്ചടിക്കും. നിങ്ങളുടെ വർഷം ആരംഭിച്ചതേയുള്ളൂ. ഇനി മുതൽ, ഇവിടെ നിന്ന്, ഞങ്ങൾ പിന്നോട്ട് മാറി നിരീക്ഷിക്കുന്നു, ഇനി സർക്കസിൽ പങ്കാളികളാകുന്നില്ല.
നിങ്ങൾക്ക് ആരോഗ്യകരവും സമാധാനപരവും സന്തോഷകരവുമായ ഒരു വർഷം ആശംസിക്കുന്നു... അന്തസ്സിന് പ്രതിഫലം ലഭിക്കുന്നതും നീതി നിലനിൽക്കുന്നതുമായ ഒരു വർഷം....ജന്മദിനാശംസകൾ, അമ്മേ...’’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള ത്രോബാക്ക് ചിത്രവും ഇപ്പോഴുള്ള ചിത്രവും പങ്കിട്ട് ആര്‍തി കുറിച്ചിരിക്കുന്നത്.
പോസ്റ്റിനു താഴെ നിരവധി ആളുകളാണ് ആര്‍തിക്ക് പിന്തുണ കുറിച്ച് കമന്റുകള്‍ പങ്കിട്ടിരിക്കുന്നത്. ‘നിങ്ങൾ രണ്ടുപേരും എന്താണ് അനുഭവിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് മാത്രമേ മനസ്സിലാകൂ., വരുന്ന വർഷത്തെ സ്വീകരിക്കാനുള്ള മനോഹരമായ മാർഗം. ധാരാളം സ്നേഹവും സന്തോഷവും സമൃദ്ധമായി അയയ്ക്കുന്നു..., ആ സർക്കസ് പോലും കാണേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചേർന്ന് നിങ്ങളുടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയും ജീവിക്കാൻ തുടങ്ങുകയും ചെയ്യുക....’ എന്നതടക്കമാണ് കമന്റുകള്‍.

ഗായികയായ കെനിഷ ഫ്രാന്‍സിസുമൊത്ത് രവി മോഹന്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. രവിമോഹനും കെനിഷയുമായി പ്രണയത്തിലാണെന്നും കെനിഷയെ ചൊല്ലിയാണ് ഇരുവരും പിരിഞ്ഞതെന്നും നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മാനസിക സമ്മർദ്ദങ്ങൾ കൂടിയപ്പോഴാണ് കെനീഷാ ഫ്രാൻസിസിന്റെ അടുത്ത് തെറാപ്പിക്കായി എത്തിയത് എന്നും, ആ സൗഹൃദം തനിക്ക് ബലം നൽകി എന്നും ജയം രവി പറഞ്ഞിട്ടുണ്ട്.
കെനീഷ ഫ്രാൻസിസ് തനിക്ക് ദൈവംതന്ന സമ്മാനമെന്ന് രവി മോഹൻ പറഞ്ഞു. താരത്തിന്റെ നേതൃത്വത്തിലുള്ള രവി മോഹൻ സ്റ്റുഡിയോസ് എന്ന പുതിയ നിർമാണക്കമ്പനിയുടെ ലോഞ്ചിങ് വേളയിലാണ് സുഹൃത്ത് കെനീഷയെ രവി മോഹൻ വാനോളം പുകഴ്ത്തിയത്. 2026 നെ രവി മോഹൻ സ്വാഗതം ചെയ്തത് കെനിഷ ഫ്രാൻസിസിനൊപ്പമാണ്. പരമ്പരാഗത വസ്ത്രം ധരിച്ച ദമ്പതികൾ അവരുടെ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് വർഷത്തിന്റെ ഒരു പുതിയ അധ്യായത്തിന്റെയും ശുഭകരമായ തുടക്കത്തിന്റെയും സൂചനയാണെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. രവി മോഹന്റെ പുതുവത്സര ആഘോഷത്തിന്റെ ചിത്രത്തി​നിടെയാണ് താരത്തിന്റെ മുൻ ഭാര്യ ആരതി രവി പങ്കുവെച്ച ആഴത്തിലുള്ള ഈ വ്യക്തിപരമായ പോസ്റ്റ് തികച്ചും വ്യത്യസ്തമായ ഒരു വൈകാരിക സ്പർശമാണ് ആരാധകരില്‍ സൃഷ്ടിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW