-->
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും തീരുമാനങ്ങളുമൊക്കെ പുരോഗമിക്കുമ്പോള്‍ തിരൂരങ്ങാടി നഗരസഭയില്‍ പിഎംഎ സലാമിന്റെ ഡിവിഷനില്‍ ലീഗിന് വിമത സ്ഥാനാര്‍ഥി. നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്. 25-ാം ഡിവിഷന്‍ തിരൂരങ്ങാടി കെ.സി. റോഡ് ഡിവിഷനില്‍ ഇവര്‍ പ്രചാരണം തുടങ്ങി.
ലീഗ് പ്രഖ്യാപിക്കാനിരിക്കുന്ന പട്ടികയില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വിമതസ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത്. 25 ാം ഡിവിഷനില്‍ സിപി ഹബീബയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. നഗരസഭാ അദ്ധ്യക്ഷ ഇത്തവണ വനിതാ സംവരണം ആയതിനാല്‍ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ തര്‍ക്കം ഉണ്ടായ സ്ഥാനത്ത് ഇവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് തിരൂരങ്ങാടിയിലെ മുസ്‌ളീംലീഗ് ഉന്നതാധികാരസമിതി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വിമതയായി മത്സരിക്കാനൊരുങ്ങുന്നത്.
ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും സി.പി. ഹബീബയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അതിനിടെയാണ് വിമതയായി രംഗത്തെത്തിയത്. മുന്‍പും വിമത സ്ഥാനാര്‍ഥിയായി തിരൂരങ്ങാടിയില്‍ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത് അംഗമാവുകയും ചെയ്തയാളാണ് കാലൊടി സുലൈഖ. സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. നപടിയെടുക്കാനൊരുങ്ങുകയാണ് ലീഗ്‌നേതൃത്വം.