Monday, March 16, 2026 Last Updated 41 Min 14 Sec ago English Edition
Todays E paper
Ads by Google
ബൈജു ഭാസി
Wednesday 31 Dec 2025 11.37 PM

മെഡിസെപ്പും ശമ്പള സോഫ്‌റ്റ്‌വെയറിലെ അറ്റകുറ്റപ്പണികളും: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സരദിനം ശമ്പളമില്ല

uploads/news/2026/01/818422/secreteriate.jpg

കൊച്ചി: ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയായ മെഡിസെപ്പിലെ മാറ്റങ്ങളും ശമ്പള സോഫ്‌റ്റ്‌വെയറിലെ അറ്റകുറ്റപ്പണികളും കാരണം ഡിസംബറിലെ ശമ്പളം വൈകും. പുതുവത്സര ദിനമായ ഇന്നു കിട്ടേണ്ട ശമ്പളം രണ്ടോ മൂന്നോ ദിവസം കൂടി വൈകും.

മെഡിസെപ്പിലെ പ്രീമിയം തുക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. മാസം 500 രൂപയില്‍ നിന്ന്‌ 810 ആക്കിയാണ്‌ പ്രീമിയം കൂട്ടിയത്‌. ഡിസംബറിലെ ശമ്പളത്തുകയില്‍ നിന്ന്‌ ഈ തുക കൂടി പിടിച്ചിട്ടാണ്‌ ശമ്പള ബില്‍ ട്രഷറികളിലേക്ക്‌ അയച്ചത്‌.

എന്നാല്‍,ഡിസംബറിലെ ശമ്പളത്തില്‍ നിന്ന്‌ 500 രൂപ പിടിച്ചാല്‍ മതിയെന്ന്‌ ഇന്നലെ സര്‍ക്കാര്‍ അറിയിപ്പുണ്ടായി. ബാക്കിയുള്ള 310 തുക തിരികേ നല്‍കണമെന്നുമായിരുന്നു നിര്‍ദേശം.

എന്നാല്‍, ശമ്പളബില്ലില്‍ 810 രൂപ പിടിച്ചശേഷമുള്ള തുകയാണ്‌ ട്രഷറിയിലേക്ക്‌ ബില്ലായി പോയത്‌. ഇത്‌ മാറ്റി പുതിയ ബില്‍ ട്രഷറിയിലേക്ക്‌ അയക്കണം. ശമ്പള സോഫ്‌റ്റ്‌വെയറായ സ്‌പാര്‍ക്ക്‌ ഇന്നലെ അറ്റകുറ്റപ്പണിവന്നതിനാല്‍ പ്രവര്‍ത്തനം മന്ദഗതിയിലായതും പ്രശ്‌നം സങ്കീര്‍ണമായി.

ഇനി പുതിയ ശമ്പളബില്‍ പ്രോസസ്‌ ചെയ്‌ത്‌ ട്രഷറികളില്‍ നിന്ന്‌ പാസായി സ്‌പാര്‍ക്കില്‍ എത്തുന്നമുറയ്‌ക്കേ ശമ്പളം വിതരണം സാധ്യമാകുകയുള്ളൂ.
810 പിടിച്ചശേഷം ബാക്കിയുള്ള തുക അടുത്തമാസത്തെ ശമ്പളത്തില്‍ വരവുവച്ചാല്‍ തീരുന്നതാണ്‌ പ്രശ്‌നമെന്ന്‌ ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ അതിനു വഴങ്ങിയില്ല.

ബൈജു ഭാസി

Ads by Google
Ads by Google
LATEST NEWS
TRENDING NOW