-->
വര്‍ക്കല: വലിയ വാക്‌പോരിന് ഇടയായ കര്‍ണാടക യെലഹങ്ക 'ബുള്‍ഡോസര്‍ രാജിന് പിന്നാലെ വേദിപങ്കിട്ട് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും മുഖ്യമന്ത്രിമാര്‍. വര്‍ക്കലി ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ സമ്മേളനത്തിന്റെ ഉദ്ഘാടകനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ മുഖ്യാതിഥിയായിട്ടായിരുന്നു സിദ്ധരാമയ്യ എത്തിയത്. എന്നാല്‍ വേദിയില്‍ വിവാദ പ്രസ്താവനകളില്‍ തൊടാതെയായിരുന്നു ഇരുവരും സംസാരിച്ചത്.
അധികാരം കൈയ്യിലുള്ളവര്‍ അസംബന്ധം പഠിച്ച് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്കാണ് കൊണ്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗുരുവിന്റെ പാതയിലൂടെയാണ് കേരളാ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരു ചെറുക്കാന്‍ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് ഗുരു നിന്ദയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരി മഠത്തിനായി കര്‍ണാടകത്തില്‍ അഞ്ചേക്കര്‍ ഭൂമി അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. സിദ്ധാരാമയ്യ സംസാരിക്കുന്നതിന് മുമ്പായി മുഖ്യമന്ത്രി മടങ്ങുകയൂം ചെയ്തിരുന്നു. പ്രസംഗിക്കുമ്പോള്‍ വേദിയില്‍ ഉണ്ടാകില്ലന്ന് പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി കര്‍ണാടാ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മന്ത്രിസഭയോഗം ഉള്ളത് കൊണ്ടാണ് പോകുന്നതെന്നായിരുന്നു വിശദീകരണം. ചടങ്ങില്‍ മന്ത്രി വി എന്‍ വാസവനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പങ്കെടുത്തു.