Sunday, March 15, 2026 Last Updated 36 Min 29 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 30 Dec 2025 11.30 PM

ശബരിമല സ്വര്‍ണക്കവര്‍ച്ച: മുന്‍കൂര്‍ജാമ്യം പരിഗണിക്കാന്‍ വിജിലന്‍സ്‌ കോടതിക്ക്‌ അധികാരമില്ല, ഹൈക്കോടതി പരാമര്‍ശം നീക്കാന്‍ ശങ്കര്‍ദാസ്‌ സുപ്രീം കോടതിയില്‍

മുന്‍കൂര്‍ജാമ്യം അനുവദിക്കാന്‍ പ്രത്യേകകോടതികള്‍ക്ക്‌ അധികാരമില്ലെന്നു വ്യക്‌തമാക്കുന്ന ഹൈക്കോടതി വിധിയുണ്ട്‌. ശങ്കര്‍ദാസും വിജയകുമാറും മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയ കൊല്ലം വിജിലന്‍സ്‌ കോടതി പ്രത്യേകകോടതിയാണ്‌.
uploads/news/2025/12/818228/Court.jpg

കൊച്ചി; ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ജാമ്യഹര്‍ജി പ്രത്യേകകോടതിക്കു പരിഗണിക്കാന്‍ കഴിയുന്നതല്ലെന്നു നിയമവൃത്തങ്ങള്‍. ശങ്കര്‍ദാസിനൊപ്പം ബോര്‍ഡ്‌ അംഗമായിരുന്ന എന്‍. വിജയകുമാറും മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ച്‌ കഴിഞ്ഞദിവസം എസ്‌.ഐ.ടിക്കു മുന്നില്‍ കീഴടങ്ങിയിരുന്നു.

മുന്‍കൂര്‍ജാമ്യം അനുവദിക്കാന്‍ പ്രത്യേകകോടതികള്‍ക്ക്‌ അധികാരമില്ലെന്നു വ്യക്‌തമാക്കുന്ന ഹൈക്കോടതി വിധിയുണ്ട്‌. ശങ്കര്‍ദാസും വിജയകുമാറും മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയ കൊല്ലം വിജിലന്‍സ്‌ കോടതി പ്രത്യേകകോടതിയാണ്‌. ജില്ലാ സെഷന്‍സ്‌ കോടതികള്‍ക്കു മുന്‍കൂര്‍ജാമ്യം അനുവദിക്കാന്‍ അധികാരമുണ്ട്‌.
അതേസമയം, കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരേ ശങ്കര്‍ദാസ്‌ സുപ്രീം കോടതിയെ സമീപിച്ചു.
കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ്‌ ആവശ്യം. കേസില്‍ നേരത്തേ അറസ്‌റ്റിലായ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019-ലെ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായിരുന്നു ശങ്കര്‍ദാസും വിജയകുമാറും. ഇവരെ എന്തിന്‌ ഒഴിവാക്കിയെന്നും എന്തുകൊണ്ട്‌ നടപടിയെടുത്തില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഈ പരാമര്‍ശത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി ശൈത്യകാല അവധിക്കുശേഷം പരിഗണിക്കും.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW