Friday, March 13, 2026 Last Updated 46 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 02.37 PM

ഫ്‌ളാറ്റ്‌മേറ്റ്‌സ് അംഗീകരിച്ചു ; ബിരിയാണി ഐസ്‌ക്രീം ഉണ്ടാക്കി യുവതി, വീഡിയോ വൈറല്‍

woman, ice-cream, biriyani

നമുക്കൊക്കെ ചിന്തിയ്ക്കാന്‍ പോലും സാധിയ്ക്കാത്ത തരത്തിലുള്ള ഫുഡ് കോമ്പിനേഷനുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ചില ഭക്ഷണ വിഭവങ്ങളുടെ നെറ്റിസണ്‍സ് കണ്ണുംപൂട്ടി ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ചിലതൊക്കെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പരീക്ഷണ വിഭവമാണ് ബിരിയാണി ഐസ്‌ക്രീം.

സിംഗപ്പൂരില്‍ താമസിയ്ക്കുന്ന ഒരു യുവതിയാണ് ഈ വിഭവത്തിന്റെ സൃഷ്ടാവ്. ഫ്‌ലാറ്റ്‌മേറ്റ്‌സിന്റെ അംഗീകാരം ലഭിച്ചെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വിയോജിപ്പുകള്‍ പരിഗണിക്കുന്നതല്ലെന്നും എഴുതിക്കൊണ്ട് ബാബാസൂദ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ പരീക്ഷണ വീഡിയോ യുവതി പങ്കുവെച്ചത്. ബിരിയാണി മസാലകള്‍ നിറഞ്ഞ രുചികളും ഐസ്‌ക്രീമിന്റെ തണുത്തതും ക്രീമി ഘടനയും ഒരു ബന്ധവുമില്ലാത്ത ജോഡിയായി ഭക്ഷണ പ്രീയയര്‍ക്ക് തോന്നുമെങ്കിലും, തന്റെ അസാധാരണമായ മിശ്രിതം വളരെ നന്നായെന്നാണ് യുവതി അവകാശപ്പെട്ടത്.

ഉള്ളി, ഏലം, കറുവപ്പട്ട, ബേ ഇല എന്നിവ കാരമലൈസ് ചെയ്യുന്നത് മുതല്‍ തയ്യാറാക്കിയ ബിരിയാണി ഐസ്‌ക്രീം കഴിക്കുന്നത് വരെയുള്ള വിശദമായ വീഡിയോയാണ് അവര്‍ പങ്കുവച്ചത്. ഉള്ളി കാരമലൈസ് ചെയ്ത് കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് അരിഞ്ഞെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് പാല്‍, ക്രീം, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര എന്നിവ ചേര്‍ത്ത അരി തയ്യാറാക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാം ചേര്‍ത്ത് ബിരിയാണി തയ്യാറാക്കിയ ശേഷം അതിലെ അരി പുറത്തെടുത്ത്, ക്രീമിയായവ മാത്രം പ്രത്യേകമായി ശേഖരിച്ച് ഫ്രിഡ്ജില്‍ വച്ചു.

ഒടുവില്‍ അതില്‍ നിന്ന് ഒരു ഐസ്‌ക്രീം കോണ്‍ ഉണ്ടാക്കി കാരമലൈസ് ചെയ്ത ഉള്ളി കൊണ്ട് അലങ്കരിച്ചു. ഇതോടെ ബിരിയാണി ഐസ്‌ക്രീം റെഡി. വീഡിയോയോടൊപ്പം 'തൊഴിലില്ലായ്മയുടെ ആധുനിക അഭിനിവേശ പദ്ധതി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഏഷ്യന്‍ സ്റ്റീരിയോടൈപ്പിനെ മറികടക്കുന്നില്ല. എന്റെ ഫ്‌ലാറ്റ്മേറ്റ്സ് അത് അംഗീകരിച്ചു (ബിരിയാണി ഐസ്‌ക്രീം). അതിനാല്‍ ആരെങ്കിലും വിയോജിക്കുന്നുവെങ്കില്‍, ഞാന്‍ നിങ്ങളുടെ താടി രോമം വടിക്കും' - എന്ന് കുറിച്ചു കൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചത്.

Ads by Google
Tuesday 30 Dec 2025 02.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW