-->
ദോഹ :ഇന്ത്യൻ സ്പോർട്സ്ൽ സെന്റർ (ഐ.എസ്.സി) 'ഖേല്‍ മഹോത്സ'വിന്‍റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ബോക്സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
കായികാത്മകതയും സമത്വത്തിന്റെ സന്ദേശവും ഒരുമിക്കുന്നആഘോഷമായി. ദോഹ പേളിംഗ് ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ്കളിയുടെ ആവേശത്തോടൊ പ്പംസ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെ വിജയപ്രഖ്യാപനംകൂടിയായി.കലാശ പോരാട്ടത്തില്‍ നാല് വിക്കറ്റ് വിജയം നേടി മാംഗ്ലൂര്‍ ക്രിക്കറ്റ് ക്ലബ് സീനിയേര്‍സ് ചാമ്പ്യന്‍ ട്രോഫികരസ്ഥമാക്കി.എം.സി.സി രണ്ടാം സ്ഥാനം നേടി.
ഖത്തറിലെ വിവിധ ക്ലബ്ബുകളും അക്കാദമികളും അണിനിരന്ന മത്സരത്തില്‍ ബെസ്റ്റ് ബാറ്ററും ടൂര്‍ണ്ണമെന്‍റിലെ മൂല്യമേറിയ താരവുമായി സത്യ ശശികുമാറിനെയും ബെസ്റ്റ് ബൌളറായി തൃപ്തി കലേയും തെരെഞ്ഞടുക്കപ്പെട്ടു.അല്‍ഫാ സ്ക്വാഡ്, ക്യാപ്റ്റന്‍സ് ക്രൂ, സീലൈന്‍ സ്ട്രൈക്കേര്‍സ്, ടീം അല്‍ഖോര്‍ , എസ്. എന്‍.വി.ബി തൃശൂര്‍ തുടങ്ങിയ വനിതാ ടീമുകളും മത്സരത്തില്‍ മാറ്റുരച്ചു. സത്യ അനുമല്ല, കിരണ്‍ കുമാര്‍ എന്നിവര്‍ കളി നിയന്ത്രിച്ചു.
വിജയികള്‍ക്കുള്ള ട്രോഫി ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുൾറഹ്മാന്‍ കൈമാറി. വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍ , ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, ഹെഡ് ഓഫ് ക്രിക്കറ്റ് ദീപക് ചുക്കാല, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ജോ. സെക്രട്ടറി കവിതാ മഹേന്ദ്രന്‍, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ അബ്ജുല്‍ അസീം, ഹംസ പി കുനിയില്‍,സോമരാജ് സുബ്രഹ്മണ്യ, ചന്ദ്രശേഖര്‍ അങ്ങാടി, നിവേദിത മെഹ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ