Monday, March 16, 2026 Last Updated 59 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 12.10 PM

ലക്ഷത്തിൽ നിന്ന് തിരിച്ചിറങ്ങി പൊന്ന്! പവന് ഒറ്റയടിക്ക് കുറഞ്ഞത് 2,240 രൂപ ; നിരക്ക് അറിയാം

rates

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ ഇടിഞ്ഞ് വില 12,485 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവില നാല് തവണ ഇടിഞ്ഞിരുന്നു. ഡിസംബർ 23ന് ആണ് സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 223 ഡോളർ ഇടിഞ്ഞ് 4,325 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,620 രൂപയും, പവന് 1,08,960 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,193 രൂപയും പവന് 81,544 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 258 രൂപയും കിലോഗ്രാമിന് 2,58,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.10 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW