Sunday, March 15, 2026 Last Updated 36 Min 12 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 30 Dec 2025 09.00 AM

നിയമസഭാ തെരഞ്ഞെടുപ്പ്‌; ബി.ജെ.പിയുടെ 'മിഷന്‍ 2026' പ്രഖ്യാപനം തിരുവനന്തപുരത്ത്‌, പ്രധാനമന്ത്രി എത്തും, ജനുവരിയില്‍തന്നെ 34 മണ്‌ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികള്‍

ജനുവരി 24നു മുന്‍പ്‌ പ്രധാനമന്ത്രിയെത്തും. പരിപാടി തയാറാക്കാന്‍ ദേശീയ നേതൃത്വം സംസ്‌ഥാന ബി.ജെ.പി. ഘടകത്തിനു നിര്‍ദേശം നല്‍കി. 34 മണ്‌ഡലങ്ങളില്‍ ജനുവരി രണ്ടാം വാരം തന്നെ സ്‌ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ പ്രവര്‍ത്തനം തുടങ്ങാനാണു തീരുമാനം
uploads/news/2025/12/818115/Modi.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ ബി.ജെ.പിയുടെ 'മിഷന്‍ 2026'പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്‌ പ്രഖ്യാപിക്കും.
ജനുവരി 24നു മുന്‍പ്‌ പ്രധാനമന്ത്രിയെത്തും. പരിപാടി തയാറാക്കാന്‍ ദേശീയ നേതൃത്വം സംസ്‌ഥാന ബി.ജെ.പി. ഘടകത്തിനു നിര്‍ദേശം നല്‍കി. 34 മണ്‌ഡലങ്ങളില്‍ ജനുവരി രണ്ടാം വാരം തന്നെ സ്‌ഥാനാര്‍ഥികളെ നിര്‍ണയിച്ച്‌ പ്രവര്‍ത്തനം തുടങ്ങാനാണു തീരുമാനം. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചാല്‍ 45 ദിവസത്തിനകം നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ആ പരിപാടിയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൂടി തുടക്കമിടുകയാണ്‌ ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ 'മിഷന്‍ 2025' എന്ന പേരില്‍ വികസിത കേരളം പദ്ധതി തിരുവനന്തപുരത്തു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ പ്രഖ്യാപിച്ചത്‌.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ശതമാനത്തില്‍ കാര്യമായ കുറവുണ്ടായെങ്കിലും 34 നിയമസഭാ മണ്‌ഡലങ്ങളില്‍ ബി.ജെ.പി കരുത്ത്‌ തെളിയിച്ചെന്നാണ്‌ വിലയിരുത്തല്‍. ഒമ്പതു മണ്‌ഡലങ്ങളില്‍ 40,000 വോട്ടിനു മുകളില്‍ പിടിച്ചു. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മലമ്പുഴ, എലത്തൂര്‍, കാസര്‍കോട്‌, മഞ്ചേശ്വരം, അരൂര്‍ മണ്‌ഡലങ്ങളിലാണ്‌ ഈ മുന്നേറ്റം. ഇതില്‍ തന്നെ അഞ്ചു മണ്‌ഡലങ്ങളില്‍ 45,000 വോട്ട്‌ കടന്നു. കോവളം, വട്ടിയൂര്‍ക്കാവ്‌, പാറശാല, ചിറയിന്‍കീഴ്‌, കൊട്ടാരക്കര, പുതുക്കാട്‌, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്‌, മാവേലിക്കര എന്നീ 12 മണ്‌ഡലങ്ങളില്‍ 35,000ത്തിനും 40,000ത്തിനും ഇടയില്‍ വോട്ടുനേടി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കുന്നത്തൂര്‍, ആറന്മുള, കരുനാഗപ്പള്ളി, കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂര്‍, ഷൊര്‍ണൂര്‍, കുന്നമംഗലം, കോഴിക്കോട്‌ നോര്‍ത്ത്‌, നെന്മാറ എന്നീ 13 മണ്‌ഡലങ്ങളില്‍ 30,000ത്തിനും 35,000 ത്തിനും ഇടയില്‍ വോട്ട്‌ നേടി.
നേമത്തും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയാണ്‌ ഒന്നാമത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കു മത്സരിക്കാനുള്ള സീറ്റുകള്‍ കൂടി ലക്ഷ്യമിട്ട്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനച്ചുമതല നല്‍കിയിരുന്നു. അതാണ്‌ ഈ മണ്‌ഡലങ്ങളില്‍ വോട്ട്‌ വര്‍ധനയ്‌ക്കു കാരണമെന്നാണ്‌ ബി.ജെ.പി. നിഗമനം.
ഈ നേതാക്കളോട്‌ തുടര്‍ന്നും മണ്‌ഡലങ്ങളില്‍ പ്രവര്‍ത്തനം തുടരാന്‍ നിര്‍ദേശിച്ചു. നേമത്ത്‌ രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത്‌ വി. മുരളീധരനും മത്സരിക്കുമെന്ന്‌ അവര്‍ തന്നെ പറയുകയും ചെയ്‌തിരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW