Sunday, March 15, 2026 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 30 Dec 2025 09.00 AM

ഒരു ശതമാനം വര്‍ദ്ധിപ്പിച്ചു; സര്‍ക്കാര്‍ വകുപ്പുകളില്‍ 4% ഭിന്നശേഷി സംവരണം, ഉത്തരവിറക്കി, പൊതുമേഖലാസ്‌ഥാപനങ്ങള്‍ക്കും ബാധകം

സുപ്രീം കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പിനെ മാറ്റിനിര്‍ത്തിയാണ്‌ ഇതരവകുപ്പുകളിലും പൊതുമേഖലാസ്‌ഥാപനങ്ങളിലും ഭിന്നശേഷി സംവരണം നാലുശതമാനമാക്കിയത്‌.
uploads/news/2025/12/818109/Differently-Abled.jpg

കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളില്‍ ഭിന്നശേഷി സംവരണം നാല്‌ ശതമാനമാക്കി സര്‍ക്കാര്‍ ഉത്തരവ്‌. മുമ്പ്‌ മൂന്ന്‌ ശതമാനമായിരുന്നു. സുപ്രീം കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പിനെ മാറ്റിനിര്‍ത്തിയാണ്‌ ഇതരവകുപ്പുകളിലും പൊതുമേഖലാസ്‌ഥാപനങ്ങളിലും ഭിന്നശേഷി സംവരണം നാലുശതമാനമാക്കിയത്‌.

പൊതുവിദ്യാഭ്യാസവകുപ്പിലെ 14 തസ്‌തികകള്‍ ഭിന്നശേഷി സംവരണത്തിന്‌ അനുയോജ്യമായി കണ്ടെത്തിയെങ്കിലും വിവിധ വിഷയങ്ങളിലുള്ള അധ്യാപകതസ്‌തികകള്‍ക്കു പ്രത്യേകം നിയമനം നടത്തുന്നതിനാല്‍, 14 തസ്‌തികകള്‍ ഒഴിവാക്കുന്നതിനു പകരം 82 തസ്‌തികകള്‍ക്കു ഭിന്നശേഷി സംവരണം അനുവദിക്കും.

സാങ്കേതികവിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്‌, ഹോമിയോപ്പതി, ഹോമിയോപ്പതി മെഡിക്കല്‍ കോളജ്‌, സര്‍വേ ലാന്‍ഡ്‌ റെക്കോഡ്‌സ്‌, ഇന്ത്യന്‍ സിസ്‌റ്റം ഓഫ്‌ മെഡിസിന്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പുകളില്‍ 154 തസ്‌തികകള്‍ 4% ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയത്‌ വിദഗ്‌ധസമിതി അംഗീകരിച്ചു. 2013-നുശേഷം വിവിധ വകുപ്പുകളില്‍ 3% സംവരണത്തിനായി കണ്ടെത്തിയ 15 തസ്‌തികകള്‍ക്കുകൂടി 4% സംവരണം അനുവദിക്കാനാണ്‌ വിദഗ്‌ധസമിതി ശിപാര്‍ശ. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക്‌ അനുയോജ്യമായ തസ്‌തികകള്‍ കണ്ടെത്താനാണ്‌ വിദഗ്‌ധസമിതി രൂപീകരിച്ചത്‌.
പൊതുമേഖലാസ്‌ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്‌ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ബോര്‍ഡുകള്‍, നിയമപ്രകാരമുള്ള സ്‌ഥാപനങ്ങള്‍- അപ്പലേറ്റ്‌ അധികാരികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന സ്‌ഥാപനങ്ങളിലെ സമാനസ്വഭാവമുള്ള തസ്‌തികകള്‍ക്കും അതേ പ്രവര്‍ത്തനക്ഷമതയുടെ അടിസ്‌ഥാനത്തില്‍ 4% ഭിന്നശേഷി സംവരണം അനുവദിച്ചു. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേനയുള്ള നിയമനങ്ങളില്‍ ഏതാനും തസ്‌തികകള്‍ക്ക്‌ അതേ പ്രവര്‍ത്തനക്ഷമത ബാധകമാണ്‌. 49 കോമണ്‍ കാറ്റഗറി തസ്‌തികകളിലും വിവിധവകുപ്പുകളിലെ 654 തസ്‌തികകളിലും 4% ഭിന്നശേഷി സംവരണം അനുവദിച്ചു.

11-ാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ അനുബന്ധത്തില്‍ ഉള്‍പ്പെട്ട, നേരിട്ടുള്ള നിയമനത്തിനായുള്ള തസ്‌തികകള്‍ ഏതെങ്കിലും വകുപ്പില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയും ഭിന്നശേഷിക്കാര്‍ക്ക്‌ അനുവദിച്ചു. ഇത്തരം തസ്‌തികകളില്‍ പലതും 11-ാം ശമ്പള കമ്മിഷന്‍ ഉത്തരവുപ്രകാരം കോമണ്‍ കാറ്റഗറിയില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയോ ഇല്ലാതാകുകയോ പുനര്‍നാമകരണം ചെയ്യപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌.
49 കോമണ്‍ കാറ്റഗറി തസ്‌തികകളും, പുതുതായി കോമണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ 29 തസ്‌തികകളും ഉള്‍പ്പെടെ 78 തസ്‌തികകള്‍ ഭിന്നശേഷി

Ads by Google
ജെബി പോള്‍
Tuesday 30 Dec 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW