-->
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍പരാജയം മറികടക്കാന്‍ പരിഹാരക്രിയകള്‍ ആവിഷ്‌കരിച്ച് സി.പി.എം. സംസ്‌ഥാനസമിതി. ജനുവരി 15-22 വരെ വാര്‍ഡ് തോറും വീടുകള്‍ കയറി രാഷ്‌ട്രീയവിശദീകരണം നല്‍കുന്നതിനു പുറമേ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരേ സമരപരമ്പരയും സംഘടിപ്പിക്കും. ശബരിമല യുവതീപ്രവേശവിവാദം തിരിച്ചടിയായപ്പോഴും സി.പി.എം. സമാനമായ രീതിയില്‍ വിപുലമായ ഗൃഹസമ്പര്‍ക്കപരിപാടി നടത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരേ ജനുവരി 12-ന് തിരുവനന്തപുരത്തെ പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സത്യഗ്രഹസമരം നടത്തും. ജനുവരി അഞ്ചിന് 23,000 വാര്‍ഡുകളില്‍ തൊഴിലുറപ്പുപദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ കുറ്റപത്രം അവതരിപ്പിക്കും. ജനുവരി 15-ന് പ്രമുഖനേതാക്കള്‍ പങ്കെടുക്കുന്ന ലോക്‌ഭവന്‍ മാര്‍ച്ച് നടത്തും. അതേദിവസം മറ്റ് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങളിലേക്കാകും മാര്‍ച്ച്. ഓരോ വാര്‍ഡിലും കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 1-15 വരെ മൂന്ന് മേഖലാ വാഹനപ്രചാരണജാഥകള്‍ സംഘടിപ്പിക്കും.
തോറ്റിട്ടില്ല; കണക്ക്
നിരത്തി ഗോവിന്ദന്‍!
തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം യു.ഡി.എഫും ബി.ജെ.പിയും നടത്തിയ കള്ളപ്രചാരവേലയാണെന്നും എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ധിച്ചെന്നും സംസ്‌ഥാനസമിതിയോഗത്തിനുശേഷം സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തില്‍വരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33.60% വോട്ടാണ് ഇടതുപക്ഷത്തിനു ലഭിച്ചത്. ഇപ്പോള്‍ അത് 39.73 ശതമാനമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 66,65,370 വോട്ടാണ് എല്‍.ഡി.എഫിനു ലഭിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ 84,10,085 വോട്ട് നേടി. 17,35,175 വോട്ടിന്റെ വര്‍ധന. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞു.
അമിത ആത്മവിശ്വാസവും
തിരിച്ചടിക്കു കാരണമായി
സംഘടനാദൗര്‍ബല്യവും പ്രാദേശികതലത്തിലുള്ള പ്രവര്‍ത്തനവീഴ്‌ചയും അമിത ആത്മവിശ്വാസവും തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായി.
വിശ്വാസത്തെ വോട്ടിനു വേണ്ടി യു.ഡി.എഫും ബി.ജെ.പിയും ഉപയോഗിച്ചു. എന്നാലതില്‍ അവര്‍ ഉദ്ദേശിച്ചതുപോലെ വിജയിച്ചെന്നു പറയാനാവില്ല. 'സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് ഒക്‌ടോബര്‍ 29ലെ മന്ത്രിസഭാ തീരുമാനംവച്ച് വിജയിക്കുമെന്ന അമിതമായ ആത്‌മവിശ്വാസം പൊതുവില്‍ എല്‍.ഡി.എഫിനുണ്ടായിരുന്നു.
ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും പണക്കൊഴുപ്പ് തെരഞ്ഞെടുപ്പില്‍ പ്രകടമായി. കാശ് കൊടുത്ത് പലയിടത്തും വോട്ട് വാങ്ങി.
പ്രാദേശികപ്രശ്‌നങ്ങളും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണവും വര്‍ഗീയ ഇടപെടലും മാധ്യമങ്ങളുടെ ഇടതുവിരുദ്ധപ്രചാരണവും തിരിച്ചടിയായി. യു.ഡി.എഫും ബി.ജെ.പിയും എല്‍.ഡി.എഫിനെ മുഖ്യശത്രുവായിക്കണ്ട് വോട്ട് മറിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി. ജയിച്ച 41 വാര്‍ഡുകളില്‍ യു.ഡി.എഫ്. മൂന്നാംസ്‌ഥാനത്താണ്.
വര്‍ഗീയശക്‌തികള്‍
പിടിമുറുക്കുന്നു
കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ ബി.ജെ.പിക്കു വളമാകുന്ന അവസ്‌ഥയാണ്. ഏതു നിമിഷവും ഏത് കോണ്‍ഗ്രസുകാരനും ബി.ജെ.പിയില്‍ ചേക്കേറാമെന്നതിന് ഉദാഹരണമാണ് മറ്റത്തൂര്‍ പഞ്ചായത്ത്.
വര്‍ഗീയശക്‌തികള്‍ക്കു കേരളത്തില്‍ സ്വീകാര്യത കൈവന്നിട്ടുണ്ട്. അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന സാഹ