Friday, March 13, 2026 Last Updated 31 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 03.41 PM

‘അഴകിയ തമിഴ് മകന്‍ നീ താനെ’; വിജയ്ക്കായി നൃത്തച്ചുവടുകളുമായി മമിത ബൈജു

mamitha-baiju

വിജയ് ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചില്‍ നൃത്തച്ചുവടുകളുമായി നടി മമിത ബൈജു. വിജയ് യുടെ അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലെ എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ‘എല്ലാ പുകഴും’ എന്ന ഗാനത്തിനാണ് മമിത ചുവടുവെച്ചത്. മലേഷ്യയിലെ ജനനായകന്റെ ഓഡിയോ ലോഞ്ചിനിടെയാണ് മമിത വിജയ്ക്കായി ആദരമര്‍പ്പിച്ച് നൃത്തം ചെയ്തത്.

മമിതയുടെ നൃത്തവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയില്‍ മമിതയുടെ നൃത്തം കണ്ടിരിക്കുന്ന വിജയ് യെയും വീഡിയോയില്‍ കാണാം. നൃത്തം അവസാനിച്ചതോടെ വലിയ കയ്യടികളും ആദരവുമാണ് മമിതയ്ക്ക് ലഭിച്ചത്. വിജയ് യും മമിതയ്ക്കായി കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.

വിജയ് യുടെ അവസാന ചിത്രമായ ജനനായകനില്‍ പ്രധാന വേഷത്തില്‍ മമിത ബൈജുവുമുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചത് തന്നെ അവിസ്മരണീയമായ് തോന്നു എന്ന് മമിത പറഞ്ഞു. വീട്ടില്‍ സംസാരിക്കുമ്പോള്‍ പോലും വിജയ് ചിത്രങ്ങളിലെ റഫറന്‍സ് ഉപയോഗിക്കാറുണ്ടെന്നും വിജയ്‌യെ ശരിക്കും മിസ് ചെയ്യുമെന്നും മമിത പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW