Saturday, March 14, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.16 PM

അച്ഛനും അമ്മയും പിരിയാന്‍ കാരണം രാധികയാന്റിയാണെന്ന് ഞാന്‍ കുറ്റപ്പെടുത്തി, എങ്ങനെയാണ് അവരോട് സ്‌നേഹം കാണിക്കാന്‍ പറ്റുന്നതെന്ന് പലരും ചോദിച്ചു; വരലക്ഷ്മി ശരത്കുമാര്‍

varalakshmi-

നടൻ ശരത്കുമാറിന്റെ ആദ്യ വിവാഹബന്ധത്തിൽ പിറന്ന മകളാണ് നടി വരലക്ഷ്മി. ഛായ​ഗേവി എന്നാണ് ശരത്കുമാറിന്റെ മുൻ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ വിളളലുകൾ വന്നപ്പോഴാണ് ശരത്കുമാർ നടി രാധികയുമായി അടുക്കുന്നത്. ഛായദേവിയുമായി പിരിഞ്ഞ ശേഷം രാധികയെ ശരത്കുമാർ വിവാഹം ചെയ്തു. അക്കാലത്ത് അച്ഛനോടും രാധികയോടും വരലക്ഷ്മിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. കുടുംബം തകർത്തത് രാധികയാണെന്ന് വരലക്ഷ്മി കരുതി. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് വരലക്ഷ്മി.

എന്റെ മാതാപിതാക്കൾ വേർപിരിയാൻ കാരണം രാധികാന്റിയല്ല. എങ്ങനെയാണ് നിനക്കവരോട് സ്നേഹം കാണിക്കാൻ പറ്റുന്നതെന്ന് പലരും ചോദിക്കും. പക്ഷെ അവരല്ല ബന്ധം തകരാൻ കാരണം. അമ്മയും അച്ഛനും ഒത്ത് പോയില്ല. രാധികാന്റി വരുമ്പോഴേ അച്ഛൻ പ്രശ്നത്തിലാണ്. ആദ്യം ഞാനും രാധികാന്റിയും സ്വരചേർച്ചയിൽ ആയിരുന്നില്ല. കാരണം എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതിന് ഞാനവരെ കുറ്റപ്പെടുത്തി. വളർന്നപ്പോൾ എല്ലാവർക്കും അവരവരുടെ ചോയ്സ് ഉണ്ടെന്ന് ഞാൻ മനസിലാക്കിയെന്നും വരലക്ഷ്മി പറഞ്ഞു.

എന്റെ അമ്മയും രാധിക ആന്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അവർ മനക്കരുത്തുള്ളവരാണ്. ജീവിതത്തിലെ പ്രശ്നങ്ങളോട് അവർ പൊരുതി. ഞാൻ ശക്തയാകാൻ കാരണം എന്റെ അമ്മയാണ്. ന്നെ അമ്മയുമായി പിരിഞ്ഞത് കൊണ്ട് അച്ഛനോട് ദേഷ്യം തോന്നി. രണ്ടാം വിവാഹം ചെയ്തപ്പോൾ വീണ്ടും ദേഷ്യം തോന്നി. പിന്നീട് അത് മാറി. ചില സമയത്ത് രണ്ട് പേർ തമ്മിലുള്ള ബന്ധം മുന്നോട്ട് പോകില്ലെന്ന് മുതിർന്നപ്പോൾ ഞാൻ മനസിലാക്കി. പിരിഞ്ഞപ്പോൾ അവർ സന്തുഷ്ടരായി. അതുകൊണ്ട് അവർ നല്ല മാതാപിതാക്കളുമായെന്ന് കരുതുന്നെന്നും വരലക്ഷ്മി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW