-->
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് വരലക്ഷ്മി ശരത്കുമാര്‍. അഭിനയം മാത്രമല്ല നിലപാടുകളിലൂടെയും കയ്യടി നേടാറുണ്ട് വരലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്തവിന് പിറന്നാളംസ അറിയിച്ചുകൊണ്ടുളള നടിയുടെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
മുംബൈ സ്വദേശിയും , ആര്‍ട് ഗാലറിസ്റ്റുമായ നിക്കോളായ് സച്ച്‌ദേവാണ് വരലക്ഷ്മിയുടെ ജീവിതപങ്കാളി. എന്റെ കണ്ണില്‍ അവന്‍ സുന്ദരനാണ് , ഞങ്ങളുടെ റിലേഷന്‍ ഷിപ്പിനെക്കുറിച്ച് മറ്റുളളവര്‍ മോശം വ്യാഖ്യാനം നടത്തുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. അതിന് മറുപടി നല്‍കേണ്ട കാര്യമില്ല എന്നായിരുന്നു അന്ന് വിമര്‍ശകരോട് താരം പറഞ്ഞത്. പിറന്നാള്‍ ദിനത്തില്‍ പ്രിയതമനെക്കുറിച്ച് പങ്കിട്ട കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തില്‍ നിന്നെ ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണെന്നാണ് താരം പറയുന്നത്.
‘എന്നെ ചിരിപ്പിക്കുന്ന.. കരയുമ്പോള്‍ എന്നെ താങ്ങുന്ന.. ഒരു രാജ്ഞിയെപ്പോലെ എന്നെ പരിപാലിക്കുന്ന.. ഓരോ ചുവടുവയ്പ്പിലും എന്റെ പിന്‍ബലം ഉള്ള ആ മനുഷ്യന് ജന്മദിനാശംസകള്‍.. എത്ര വാക്കുകള്‍ക്കും പറയാന്‍ കഴിയില്ല, നീ എനിക്ക് എത്രമാത്രം അര്‍ത്ഥമുള്ളവനാണെന്നോ ഞാന്‍ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നോ.. നീ ആയിരിക്കുന്നതിന് നന്ദി.. നീ സഹായിക്കുന്ന ആളുകളുടെ എണ്ണം ഒരു പ്രചോദനമാണ് .. എന്റെ ജീവിതത്തില്‍ നിന്നെ ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്..ജന്മദിനാശംസകള്‍, ഭര്‍ത്താവേ... നിന്റെ ജനനം ആഘോഷിക്കപ്പെടേണ്ട ഒന്നാണ്.. നീയാണ് എന്റെ രാജാവ്..ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ വരലക്ഷ്മി കുറിച്ചു.
നിക്കോളായ്‌ക്കൊപ്പമുളള മനോഹരമായൊരു ചിത്രവും വരലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഇരുവരും അതീവ സന്തോഷത്തോടെയാണ് പോസ് ചെയ്തിട്ടുളളത്. ഈ സന്തോഷം ജീവിതത്തിലുടനീളം നിലനില്‍ക്കട്ടെ എന്നായിരുന്നു ആരാധകര്‍ കുറിക്കുന്നത്.
14 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് നിക്കോളായും വരലക്ഷ്മിയും ഒന്നിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. തായ്ലന്‍ഡില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. പ്രണയിച്ചിരുന്ന കാലത്തെപ്പോലെ തന്നെ ഇപ്പോഴും അതേ സ്നേഹവും ആത്മബന്ധവും ഞങ്ങള്‍ക്കിടയിലുണ്ടെന്ന് വരലക്ഷ്മി പറയുന്നു.