Sunday, March 15, 2026 Last Updated 35 Min 18 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Monday 29 Dec 2025 02.09 AM

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേട്‌, കസ്‌റ്റഡി സാദ്ധ്യത തള്ളാതെ എസ്‌ഐടി, മുന്‍കൂര്‍ ജാമ്യം തേടാന്‍ ശ്രമം

സ്വര്‍ണക്കൊള്ള ഇടപാടുകളുമായി ബന്ധപ്പെട്ട്‌ മണി തിരുവനന്തപുരത്ത്‌ എത്തിയെന്ന രഹസ്യവിവരം അന്വേഷണ സംഘത്തിന്‌ ലഭിച്ചിരുന്നു. എന്നാല്‍, ഇത്‌ സ്‌ഥിരീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ മണിയുടെ മൊഴിയില്‍നിന്ന്‌ കിട്ടിയിട്ടില്ല.
Kerala

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള ഡിണ്ടിഗല്‍ സ്വദേശി ഡി. മണി വിവരങ്ങള്‍ മറിച്ചുവയ്‌ക്കുന്നെന്നും അന്വേഷണം വഴിതിരിച്ചുവിടുന്നെന്നും അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മണിയുടെ കസ്‌റ്റഡി ആവശ്യപ്പെടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക്‌ എസ്‌ഐടി നീങ്ങിയേക്കും. മണി മുന്‍കൂര്‍ ജാമ്യം തേടി ചെന്നൈ ഹൈക്കോടതി ഇന്ന്‌ അപേക്ഷ ഫയല്‍ ചെയ്യുമെന്ന്‌ സൂചന.

ചെന്നൈ ഹൈക്കോതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ്‌ ഉചിതമെന്ന്‌ മണിക്ക്‌ നിയമോപദേശം ലഭിച്ചിട്ടുണ്ട്‌. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെയും മണിയുടെ ബന്ധുക്കള്‍ കണ്ടിരുന്നു.

സ്വര്‍ണക്കൊള്ള ഇടപാടുകളുമായി ബന്ധപ്പെട്ട്‌ മണി തിരുവനന്തപുരത്ത്‌ എത്തിയെന്ന രഹസ്യവിവരം അന്വേഷണ സംഘത്തിന്‌ ലഭിച്ചിരുന്നു. എന്നാല്‍, ഇത്‌ സ്‌ഥിരീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ മണിയുടെ മൊഴിയില്‍നിന്ന്‌ കിട്ടിയിട്ടില്ല. പ്രവാസി വ്യവസായിയുടെ മൊഴിയാണ്‌ കേസില്‍ നിര്‍ണായകമാകുന്നത്‌. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും ഡി. മണിയും സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ സജീവമാണെന്ന ഗുരുതര വെളിപ്പെടുത്തലാണ്‌ ഇയാള്‍ അന്വേഷണ സംഘത്തിന്‌ മുന്നില്‍ നടത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ മണിയുടെ അക്കൗണ്ടുകളിലും പണമൊഴുക്കിലും വ്യക്‌തമായ അസ്വാഭാവികതകള്‍ കണ്ടെത്തിയതായി എസ്‌ഐടി സ്‌ഥിരീകരിച്ചു. എന്നാല്‍, ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്‌ഥിരീകരിക്കുന്ന രേഖകള്‍ ലഭിച്ചിട്ടില്ല. മണിയും സുഹൃത്ത്‌ ബാലമുരുകനും ബുധനാഴ്‌ച വീണ്ടും അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാകും. എസ്‌ഐടിയുടെ തിരുവനന്തപുരം ക്യാമ്പ്‌ ഓഫീസിലാണ്‌ നിര്‍ണായക ചോദ്യംചെയ്യല്‍.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Monday 29 Dec 2025 02.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW