Sunday, March 22, 2026 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 07.58 PM

സൗജന്യ കുടിവെള്ളം; വാടക വീടുകളിൽ താമസിക്കുന്നവ‍‍ർക്കും ലഭിക്കും; ബിപിഎൽ ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം

15 കിലോ ലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം പ്രതിമാസം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.
kerala water authority

കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ 31 വരെ സമ‍‍ർപ്പിക്കാം.

15 കിലോ ലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം പ്രതിമാസം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബി.പി.എല്‍. ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകള്‍ 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നൽകണം. ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ്‌ വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹതയുള്ളവര്‍ക്ക്‌ ആനുകൂല്യം അനുവദിക്കും. വാട്ട‍ർ ചാ‍ർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് അപേക്ഷ കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരി​ഗണിക്കുകയുള്ളൂ.

ഈ വർഷം മുതൽ വാടക വീടുകളിൽ താമസിക്കുന്നവ‍‍ർക്കും ബി.പി.എല്‍. ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

Ads by Google
Friday 26 Dec 2025 07.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW