Saturday, March 14, 2026 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 02.07 PM

‘നന്ദകിഷോറിന് ഡേറ്റ് കൊടുത്തപ്പോള്‍ ലാലേട്ടന്റെ തലയിൽ വീണത് ചക്കയോ; ഇതിത്തിരി കൂടിപ്പോയി ലാലേട്ടാ..’ വൃഷഭയെ ട്രോളി സരിത ബാലകൃഷ്ണന്‍

കന്നഡ സംവിധായകൻ നന്ദകിഷോർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ വൃഷഭയ്ക്കായി ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂവാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വൃഷഭയെ ട്രോളി കുറിപ്പ് പങ്കിടുകയാണ് മിനി സ്ക്രീൻ താരം സരിത ബാലകൃഷ്ണൻ.
Mohanlal, saritha balakrishnan, vrushabha movie
Saritha Balakrishnan on Vrushabha movie (Image Source: Instagram)

നന്ദ കിഷോർ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി എത്തിയ മോഹൻലാല്‍ ചിത്രം വൃഷഭ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായ ചിത്രം ഒരേസമയം മാസും ഇമോഷണലുമായ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തിലൂടെ ​‍ശ്രദ്ധിക്കപ്പെടുന്നുണ്ട്. മാസ്സ് ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒന്നിക്കുന്ന ചിത്രമാണ് വൃഷഭ.
എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവം മോശമാണെന്നാണ് പലരുടെയും അഭിപ്രായം. ചിത്രത്തെ വിമർശിക്കുന്നവരില്‍ ചിലർ ‘ബറോസിനേക്കാള്‍ മോശം, ഏത് രീതിയില്‍ നോക്കിയാലും ദുരന്തം’ എന്നും കുറിക്കുന്നുണ്ട്. ചരിത്രപരമായ രംഗങ്ങളിലെ വിഎഫ്‌എക്സ് നിലവാരം കുറഞ്ഞതാണെന്നും, ഡബ്ബിംഗും സംഭാഷണങ്ങളും ‘ടെറിബിള്‍’ ആണെന്നും അഭിപ്രായങ്ങള്‍ ഉയർരുന്നുണ്ട്.
ഇപ്പോഴിതാ അതിനിടെ സീരിയല്‍ താരം സരിത ബാലകൃഷ്ണന്‍ ‘വൃഷഭ’ കണ്ടശേഷമുള്ള തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. മോശം സിനിമയാണെന്നും പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാമെന്നുമാണ് വർഷങ്ങളായി മലയാള മിനിസ്ക്രീൻ ലോകത്തിനു സുപരിചിതയായ സരിത കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ഇഷ്ടമാണെന്നും എന്നാല്‍ ക്രിസ്തുമസിന് ഇത്രയും വലിയൊരു ‘പണി’ തരേണ്ടായിരുന്നുവെന്നും സരിത കുറിക്കുന്നു.
‘‘ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം ‘ഗ്രാവിറ്റി’ കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് ചക്കയാണെന്ന് തോന്നുന്നു... തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ വണ്ടി പോലും സ്റ്റാർട്ട് ആകുന്നില്ല, വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര ‘നെഗറ്റീവ് വൈബ്’ ആയിരുന്നു പടത്തിന്...
കുടുംബസമേതം ധൈര്യമായി പോകാം... പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാം... ക്രിസ്തുമസിന് ഇത്രയും വലിയൊരു ‘പണി’ തന്നതിന് നന്ദി. ലാലേട്ടാ.. ഇഷ്ടമാണ്, പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി...’’ എന്നാണ് സരിത ബാലകൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
സരിതയു​ടെ പോസ്റ്റിനു താഴെ അനുകൂലിച്ചുള്ള കമന്റുകള്‍ വരുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ഫാന്‍സ് പ്രതികൂലമായും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ശുദ്ധഹാസ്യം നിറഞ്ഞ റിവ്യൂ തന്നെ, നിങ്ങളോ കണ്ട് കാശ് പോയി പിന്നെ എന്തിനാ ചേച്ചീ മസ്റ്റ് വാച്ച് എന്ന് പറയുന്നത്...’ എന്നു കുറിക്കുന്നവര്‍ക്കൊപ്പം ‘പടം കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാം, ലാലേട്ടന്റെ തലയിൽ ചക്ക വീണോ പോലെ ഉള്ള തറ കമന്റ്സ് ആർട്ടിസ്റ്റുകൾക്ക് അത്ര നന്നല്ല...’ എന്ന് കുറിക്കുന്നവരുമുണ്ട്.

ഒരു അച്ഛൻ - മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രണ്ടുകാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ആദ്യമൊക്കെ ടൈറ്റില്‍ കാർഡിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ മാത്രമാണ് കിട്ടുന്നത്.

Ads by Google
Friday 26 Dec 2025 02.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW