Friday, March 13, 2026 Last Updated 16 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 14 Aug 2025 04.40 PM

എന്തുണ്ടായിട്ടെന്താ ഇയാളല്ലേ നായകന്‍ എന്ന് വിമര്‍ശനം; അളിയാ..എന്താ അങ്ങനെ ഒരു ടോക്ക് തുടങ്ങിയതല്ലേ ഉളളൂ എല്ലാം ശരിയാകുമെന്ന് പെപ്പെ

pepe

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസെന്ന പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ സിനിമയിൽ സംഗീതമൊരുക്കുന്ന ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിന്‍റെ സിനിമകൾ ചേർത്തുവെച്ചൊരു വീഡിയോ കഴിഞ്ഞ ദിവസം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തുവിട്ടിരുന്നു. വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റടിച്ചുകൊണ്ടെത്തിയ ഒരാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ പെപ്പെ.

‘എന്തുണ്ടായിട്ടും എന്താ കാര്യം പെപ്പെയെല്ലെ നായകൻ’ എന്നായിരുന്നു. വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്‍റ്, ‘അളിയാ…എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളു….. എല്ലാം സെറ്റാവും’ എന്നാണ് കമന്‍റിന് പെപ്പെ നൽകിയ ഉശിരൻ മറുപടി. പെപ്പെയ്ക്ക് പിന്തുണയുമായി നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ‘നിങ്ങടെ ഇടി ഉണ്ടേൽ നുമ്മ കാണാൻ കേറും’ എന്നാണ് ഒരു ആരാധകൻ പെപ്പെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇട്ടിരിക്കുന്ന കമന്‍റ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW