-->
നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വിവാഹമായാലും പ്രണയമാണേലും അല്പം ചിലവ് പിടിച്ച കാര്യമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഇങ്ങോട്ട് ലക്ഷങ്ങള്‍ വരെ കിട്ടായലോ? വിശ്വസിക്കാന്‍ പ്രയാസമാണല്ലേ? എന്നാല്‍ അത്തരം ഒരു പദ്ധതി നടപ്പിലാക്കുന്ന രാജ്യം ഉണ്ട്. അതാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയില്‍ സമ്പത്ത് വര്‍ദ്ധിച്ചെങ്കിലും ആളുകള്‍ക്ക് ഡേറ്റിംഗിനോ വിവാഹത്തിനോ സമയമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് അവിടത്തെ ജനനനിരക്ക് കുറയ്ക്കുന്നതിലേക്ക് നയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കിയത്.
യുവാക്കള്‍ക്ക് ഡേറ്റ് ചെയ്യാനും വിവാഹം കഴിക്കാനും സര്‍ക്കാര്‍ പണം നല്‍കും. കൂടാതെ അവര്‍ക്ക് കുട്ടികള്‍ ജനിച്ചാല്‍ അതിന്റെ ചെലവും സര്‍ക്കാര്‍ വഹിക്കും. ദക്ഷിണ കൊറിയയില്‍ ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നിരുന്നു. സാമ്പത്തിക സമ്മര്‍ദ്ദം കാരണം കുട്ടികളെ ആഗ്രഹിക്കുന്ന ദമ്പതികള്‍ പോലും അതിന് മടിക്കുന്നുണ്ടെന്നാണ് വിവരം. കൂടാതെ ആളുകള്‍ ഡേറ്റിംഗ് പോലുള്‌ല കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താതെ വ്യക്തിപരമായ വളര്‍ച്ചയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കിയത്.
ഡേറ്റിംഗിന് ഏകദേശം 31,000 രൂപ വരെ സര്‍ക്കാര്‍ നല്‍കുമെന്നാണ് വിവരം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് ഏകദേശം 25 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. അതിന് പുറമെ ഇവര്‍ക്ക് കുട്ടി ജനിച്ചാല്‍ കൂടുതല്‍ പണവും സര്‍ക്കാര്‍ നല്‍കും. ഇതിലൂടെ ജനനിരക്ക് ഉയത്താനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.