Thursday, March 12, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 01.38 PM

‘എന്റെ ഹീറോയ്ക്ക്, എക്കാ​ലത്തെയും പ്രചോദനത്തിന്; ലോകത്തിലെ ഏറ്റവും മികച്ച അച്ഛന് ജന്മദിനാശംസകൾ...’ അനില്‍ കപൂറിന് ഹൃദയം കവരും ആശംസകളുമായി സോനം കപൂര്‍

ബോളിവുഡിന്റെ എക്കാലത്തെയും എവര്‍ഗ്രീന്‍ സ്റ്റാറായ അനില്‍ കപൂര്‍ തന്റെ 69-ാം ജന്മദിനത്തിന്റെ നിറവിലാണ്. ഇപ്പോഴിതാ ത്രോ ബാക്ക് ചിത്രങ്ങള്‍ക്കൊപ്പം ഹൃദയത്തില്‍ ചാലിച്ച ആശംസകളും നേരുകയാണ് താരപുത്രിയും അഭിനേത്രിയുമായ സോനം കപൂര്‍.
Anil Kapoor,  Sonam Kapoor
Sonam Kapoor's birthday wish for father anil kapoor (Image Source: Instagram)

നാലു പതിറ്റാണ്ടിലധികമായി ബോളിവുഡ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അനില്‍ കപൂര്‍. ഒരു കാലത്ത് നായകനായി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച താരം, വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കുന്നു. ഇന്നും അനില്‍ കപൂറിന്റെ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് നിറഞ്ഞ കൈയടിയും പ്രശംസയും ലഭിക്കാറുണ്ട്. പഴയതിനേക്കാള്‍ മികച്ചതായി താരമിന്നും തിളങ്ങി നില്‍ക്കുന്നത് കഴിവും പരിശ്രമവും കൊണ്ടാണ്.
വയസ്സ് 69 ആയെങ്കിലും ലുക്ക് കൊണ്ട് ഇന്നും ബോളിവുഡിലെ ചുള്ളന്മാരുടെ ലിസ്റ്റിലാണ് അനില്‍ കപൂർ. അഭിനയത്തോടുള്ള അഭിനിവേശം പോലെ ആരോഗ്യസംരക്ഷണത്തിനും ഏറെ ശ്രദ്ധ കൊടുക്കുന്ന അനില്‍, മുടങ്ങാത്ത വര്‍ക്കൗട്ടും ഡയറ്റും ജീവിതത്തില്‍ ഉടനീളം പിന്തുടരുന്ന ആളാണ്‌.
ഇപ്പോഴിതാ അനില്‍ കപൂറിന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് മകളും അഭിനേത്രിയുമായ സോനം കപൂര്‍. അച്ഛനൊപ്പമുള്ള ത്രോ ബാക്ക് ചിത്രങ്ങള്‍ പങ്കിട്ടാണ് സോനത്തിന്റെ കുറിപ്പ്. ‘‘എന്റെ നായകനും എന്റെ എക്കാലത്തെയും പ്രചോദനത്തിനും ജന്മദിനാശംസകൾ...
നിങ്ങളുടെ ഊർജ്ജം, അച്ചടക്കം, അഭിനിവേശം, ജീവിതത്തോടുള്ള സ്നേഹം എന്നിവ എന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു....നിങ്ങളുടെ മകളാകാൻ കഴിഞ്ഞതിൽ നന്ദി. നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു...ലോകത്തിലെ ഏറ്റവും മികച്ച അച്ഛൻ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സോനത്തിന്റെ ആശംസ. താരപുത്രി പങ്കിട്ട ചിത്രങ്ങളില്‍ അനില്‍ കപൂറിന്റെ മിസ്റ്റർ ഇന്ത്യ, വോ സാത്ത് ദിൻ തുടങ്ങിയ സിനിമകളിലെ സ്റ്റിൽസ് മുതൽ ചില വിലയേറിയ കുടുംബ നിമിഷങ്ങൾ വരെയുണ്ട്. സോനം കപൂറിന്റെ ബാല്യത്തിനുള്ള ചിത്രങ്ങളും, ബര്‍ത്ത്ഡേ ആഘോഷങ്ങളും, പുതിയ യാത്രാ ചിത്രങ്ങളും, മക്കളായ സോനം, റിയ, ഹർഷ് വർദ്ധൻ എന്നിവരോടൊപ്പമുള്ള ഫോട്ടോകളും, തന്റെ ചെറുമകനായ വായുവിന് മുതുമുത്തച്ഛനായിരിക്കുന്ന ഫോട്ടോകളും സോനം പങ്കിട്ട ചിത്രങ്ങളിലുണ്ട്.
താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി താരങ്ങളും ആരാധകരും എവര്‍ഗ്രീന്‍ സ്റ്റാറിന് ആശംസകളും സ്നേഹവും നേരുന്നുണ്ട്. അനില്‍ കപൂറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അനുപം ഖേറും സോഷ്യല്‍ മീഡിയയിലൂടെ ആശംസ കുറിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW