-->
കൊച്ചി: മണ്ഡലകാലത്തിനുശേഷം ശബരിമല തന്ത്രിയില്‍നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം എസ്.ഐ.ടി.
തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് മഹേഷ് മോഹനര് എന്നിവരില്‍നിന്നാണു വീണ്ടും വിശദീകരണം തേടുന്നത്. ഉണ്ണികൃഷ്‌ണന്‍ പോറ്റിയെയും ഗോവര്‍ധനനെയും പരിചയമുണ്ടെന്നു തന്ത്രി മൊഴിനല്‍കിയിരുന്നു.
ഭക്‌തനെന്ന നിലയില്‍ ഗോവര്‍ധന്‍ ക്ഷണിച്ചതുകൊണ്ടാണു ജ്വല്ലറിയില്‍ പോയതെന്നും കണ്‌ഠരര് മഹേഷ് മോഹനര് മൊഴി നല്‍കി. ഗോവര്‍ധനുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇവരെല്ലാം ശബരിമലയില്‍ സ്‌ഥിരമായി വരുന്ന വ്യക്‌തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നുമാണു തന്ത്രി പറഞ്ഞത്.
ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണു വീണ്ടും മൊഴിയെടുക്കുന്നത്. അതിനുശേഷമാകും പ്രതിയോ സാക്ഷിയോ ആക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സ്‌മാര്‍ട് ക്രിയേഷനില്‍നിന്നും വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയിലാണു വിറ്റതെന്നു നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോറ്റി ഇടനിലക്കാരനായ കല്‍പ്പേഷ് വഴിയാണു വില്‍പന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറിയില്‍ നിന്നും ഈ സ്വര്‍ണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അതേസമയം, 2019 ലെ ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും പ്രതിയാക്കും. റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു നടപടി.
ഹൈക്കോടതിയുടെ കടുത്ത നിലപാടുകാരണം പ്രതിയാക്കാതെ മറ്റുവഴിയില്ലെന്നാണു നിയമോപദേശം. മൂന്നംഗ ബോര്‍ഡ് കൂട്ടായെടുത്ത തീരുമാനത്തിനു തന്നെ മാത്രം പ്രതിയാക്കിയതു നീതിയല്ലെന്നാണു എ. പത്മകുമാറിന്റെ വാദം. ബോര്‍ഡ് തീരുമാനത്തില്‍ ഇരുവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. 2019 ല്‍ ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ അപേക്ഷയില്‍ ചര്‍ച്ച നടത്തിയപ്പോഴും ഉദ്യോഗസ്‌ഥരുടെ ഫയല്‍നീക്കവുമായി ബന്ധപ്പെട്ടു തീരുമാനത്തിലെത്തിയപ്പോഴും തന്നോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടംഗങ്ങളും തന്നെ പിന്തുണക്കുകയായിരുന്നുവെന്നാണു പത്മകുമാറിന്റെ മൊഴി.
ഈ സാഹചര്യത്തില്‍ ഇരുവരെയും അറസ്‌റ്റു ചെയ്യാനുള്ള സാധ്യത പ്രത്യേക അന്വേഷണസംഘം തള്ളുന്നില്ല. കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി എട്ടാം പ്രതിയാണ്. കട്ടിളപ്പാളികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറിവോടെയാണു പുറത്തുകൊണ്ടുപോയതെന്നു പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെ കസ്‌റ്റഡി അപേക്ഷയിലും പരാമര്‍ശിച്ചിരുന്നു.
2019 മെയ് 18 നാണു കട്ടിളപ്പാളികള്‍ അഴിച്ചു സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കു കൈമാറിയത് അന്നു പത്മകുമാര്‍ ദേവസ്വം