Saturday, March 14, 2026 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 02.29 PM

ഗൂഗിള്‍ അസിസ്റ്റന്റ് വിടവാങ്ങുന്നു: ആന്‍ഡ്രോയിഡ് ഫോണുകളില്‍ 2026 ഓടെ ജെമിനി എഐ എത്തും

gemini, ai, android, phone

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റന്റ് (Google Assistant) യുഗം അവസാനിക്കുന്നു. 2026ഓടെ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ഗൂഗിളിന്റെ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ജെമിനി (Gemini) എഐ പ്ലാറ്റ്‌ഫോം എത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ടാബ്‌ലെറ്റുകളിലും ഐ.ഒ.എസ് (ios) ആപ്പിലും ഇനി മുതല്‍ ജമിനി എ ഐ സ്ഥാനം പിടിക്കും .

2016ലാണ് ഗൂഗിള്‍ അസിസ്റ്റന്റ് ആദ്യമായി അവതരിപ്പിച്ചത്. കൃത്യം പത്ത് വര്‍ഷം തികയുന്ന 2026ല്‍ അസിസ്റ്റന്റ് പടിയിറങ്ങുകയാണ് ജനറേറ്റീവ് എഐയെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഗൂഗിളിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. കൂടുതല്‍ അറിവുള്ളതും വേഗത്തില്‍ പ്രതികരിക്കുന്നതുമായ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനെയാകും ജെമിനിയിലൂടെ ആളുകള്‍ക്ക് ലഭിക്കുക.

2025 അവസാനത്തോടെ മാറ്റം പൂര്‍ത്തിയാക്കാനായിരുന്നു ഗൂഗിള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനായി സമയപരിധി 2026ലേക്ക് നീട്ടുകയായിരുന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുണ്ടായത്.

നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ജെമിനിക്കും കൃത്യമായി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക,അവധിക്കാലത്ത് പ്ലാറ്റ്‌ഫോമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നതിനാലുമാണ് മാറ്റം സാവധാനത്തിലാക്കാന്‍ കമ്പനി തീരുമാനിച്ചത്. വിവിധ രാജ്യങ്ങളില്‍ ഘട്ടം ഘട്ടമായാകും ജെമിനിയുടെ പൂര്‍ണ്ണരൂപം അവതരിപ്പിക്കുക.

വെറുമൊരു വോയിസ് അസിസ്റ്റന്റ് എന്നതിലുപരി, കൂടുതല്‍ സ്വാഭാവികമായി സംസാരിക്കാനും കാര്യങ്ങള്‍ ദൃശ്യരൂപത്തില്‍ മനസ്സിലാക്കാനും ജെമിനിക്ക് സാധിക്കും. നിലവില്‍ സ്മാര്‍ട്ട് വാച്ചുകളിലും ഗൂഗിള്‍ ടിവിയിലും ലഭ്യമായ ജെമിനി, ഇനി മുതല്‍ സ്മാര്‍ട്ട് സ്പീക്കറുകളിലും ഡിസ്‌പ്ലേകളിലും ലഭ്യമാകും. നോട്ട്ബുക്ക് എല്‍.എം സപ്പോര്‍ട്ട്, എഐ വീഡിയോ ഡിറ്റക്ഷന്‍, സെമാന്റിക് സെര്‍ച്ച് തുടങ്ങിയ കരുത്തുറ്റ ഫീച്ചറുകള്‍ ജെമിനിയെ കൂടുതല്‍ സ്മാര്‍ട്ടാക്കും

Ads by Google
Tuesday 23 Dec 2025 02.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW