Monday, March 16, 2026 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 01.07 PM

ശബരിമലയിൽ ഭക്തജനപ്രവാഹം; ഇന്ന് ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര

pooja

സന്നിധാനം: അവധി ദിനത്തിൻ്റെ പിറ്റേന്ന് ശബരിമലയിൽ ഭക്തജനപ്രവാഹം . തിങ്കളാഴ്ച (ഡിസംബർ 22) വൈകിട്ട് ഏഴുമണിവരെ 66952 പേരാണു ദർശനം നടത്തിയത്. താരതമ്യേന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച 61576 ഭക്തരാണു ദർശനത്തിനെത്തിയത്. മുൻ സീസണുകളിൽനിന്നു ഭിന്നമായി ഇക്കുറി വാരാന്ത്യദിനത്തിൽ തിരക്കിന് അൽപം ശമനമുണ്ടാകുന്നുണ്ട്. മണ്ഡല മഹോത്സവകാലത്തെ അവസാനത്തെ ഞായറാഴ്ചയിലും ഈ ട്രെൻഡാണ് തുടർന്നത്.

ഞായറാഴ്ച രാത്രിയിൽ തിരക്കിന് നല്ല ശമനമുണ്ടായിരുന്നു. വൈകിട്ട് ഏഴു മണി മുതൽ നട അടയ്ക്കുന്നതുവരെ 7368 പേർ ദർശനം നടത്തിയതായാണ് കണക്ക്. മണിക്കൂറിൽ ശരാശരി 1800ൽ അധികം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. എന്നാൽ തിങ്കളാഴ്ച പുലർച്ചെ നട തുറന്നപ്പോൾ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ ശരാശരി മൂവായിരത്തിഅഞ്ഞൂറിലേറെപ്പേരാണ് മല ചവിട്ടിയത്. എങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായി.

മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം 6:30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW