Saturday, March 14, 2026 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 01.45 PM

വംശനാശത്തെ അതിജീവിച്ചു! വീണ്ടും തിരിച്ചെത്തി ടാക്ക്‌ഹേ...

takahe, bird, return

ന്യൂസീലന്‍ഡില്‍ മാത്രം കാണുന്ന അപൂര്‍വ പക്ഷിയിനമായ ടാക്കഹേ വംശനാശത്തെ അതിജീവിച്ചു തിരിച്ചുവരുന്നു. വെല്ലിങ്ടനിനടുത്ത് സീലാന്‍ഡിയ സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാര്‍ ഈ പക്ഷിക്കുടുംബത്തിലേക്ക് ഒരു കുഞ്ഞു പക്ഷി കൂടിയെത്തിയെന്ന് കണ്ടെത്തി.

ഇണപ്പക്ഷികളിലെ പിടയെ അല്‍പകാലം കാണാതായപ്പോഴാണ് ക്യാമറ ഘടിപ്പിച്ചു നിരീക്ഷണം തുടങ്ങിയത്. മുട്ട വിരിഞ്ഞ് പുറത്തുവന്ന കുഞ്ഞുപക്ഷിയുടെ ശബ്ദവും സാന്നിധ്യവും കഴിഞ്ഞമാസം സ്ഥിരീകരിച്ചു. ആകെ 500 എണ്ണം മാത്രം ശേഷിക്കുന്ന പക്ഷിയിനമാണ് ടാക്കഹേ.

Ads by Google
Tuesday 23 Dec 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW