Wednesday, March 11, 2026 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 12.31 PM

ഖിഫ് സൂപ്പർ കപ്പ്: തൃശ്ശൂരിന് കിരീടം

uploads/news/2025/12/817378/suoer-cup.gif

ദോഹ:ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറം(ഖിഫ്) സൂപ്പർ കപ്പ് പതിനാറാം സീസൺ കലാശ പോരാട്ടത്തിൽ തൃശൂരിന് ജയം. മലപ്പുറത്തെ പെനാൽട്ടിഷൂട്ടിലൂടെയാണ് തോൽപ്പിച്ചത്. പ്രവാസി ടീമുകളിലെ തുല്യശക്തികള്‍ നേര്‍ക്കുനേര്‍വന്ന മത്സരത്തില്‍ ആവേശപോരാട്ടത്തിന് തന്നെയാണ് ആരാധകര്‍ സാക്ഷ്യംവഹിച്ചത്.ഹിലാൽ അൽ അഹ് ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽമത്സരത്തിൽ ആദ്യ പകുതിയുടെ അവസാന വിസിൽനാദം വരെ ഗോളുകൾ ഒന്നും പിറക്കാതെപോയി.ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു.
രണ്ടാം പകുതിയിലെ 54-ാംമിനിറ്റിൽ മലപ്പുറത്തിന്റെ വലയിൽ തൃശ്ശൂർ പന്ത്എത്തിച്ചതോടെ ഗ്യാലറിയിൽ ആരവമുയർന്നു.

78-ാംമിനിറ്റിൽ തൃശൂരിന്റെ ഗോൾ വലകുലുക്കിമലപ്പുറം പകരംവീട്ടി കളിക്കളം സമനിലയിലായതോടെ ആരാധകർ ആകാംക്ഷയിലായി.
നിശ്ചിത സമയവും അധികസമയവുംകടന്ന് തൃശൂരും മലപ്പുറവും ഒപ്പം ഒപ്പത്തിനൊപ്പം പോരാടിയ കലാശക്കളിയിൽ സഡൻ ഡെത്ത്‌പെനാൽട്ടിഷൂട്ടിൽ തൃശ്ശൂരിനെ ഭാഗ്യംതുണച്ചു. കഴിഞ്ഞവർഷം നടന്ന ഖിഫ് 15-ാം സീസണിൽ തൃശ്ശൂരും മലപ്പുറവുമായി നടന്ന ഫൈനൽ മത്സരത്തിൽ മലപ്പുറം ഉയർത്തിയ കപ്പാണ് ഈ വർഷം തൃശ്ശൂരിന്റെ കൈകളിൽ എത്തിയത്. ഖിഫ് ജൂനിയർ ലീഗ് ഇന്റർ അക്കാദമി മത്സരത്തിൽ ഫാൽക്കൺ ടികിസ്ക്കഅക്കാദമിയെ പരാജയപെടുത്തി ബ്ലാസ്റ്റേഴ്‌സ് അക്കാദമി ചാമ്പ്യൻമാരായി. ഡിസംബർ 12ന് ദോഹ സ്റ്റേഡിയത്തിലായിരുന്നു ജൂനിയർ ലീഗ് ഫൈനൽമത്സരം.

വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിച്ചുകൊണ്ട്ഫുഡ് ബോൾ റീലുകളിലൂടെ മലയാളികളുടെ മനം കവർന്ന
സൽമാനാണ്അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന ഖിഫ് ഫൈനൽ മത്സരം കിക്ക്‌ഓഫ് ചെയ്തത്. സമാപനചടങ്ങുകൾ ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു. വിജയികൾക്ക് ഖിഫ് പ്രസിഡന്റ്ഷറഫ്.പി.ഹമീദ്ട്രോഫി നൽകി.ഖത്തർ ആഭ്യന്തര മന്ത്രാലയം കമ്മ്യുണിറ്റി പോലിസ് ഡയറക്ടർ ബ്രിഗേഡിയർ ഡോ ഇബ്രാഹിം മുഹമ്മദ് റാഷിദ്‌ അൽ സിമയ്, അവയർനെസ് ആൻഡ് എജ്യൂക്കേഷൻ മേധാവി ലെഫ്: കേണൽ തലാൽ മിനിസറൽ മദൂരി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഖിഫ് ഭാരവാഹികളായ സുഹൈൽ ശാന്തപുരം, ആഷിഖ് അഹ്മദ്, മുഹമ്മദ് ഷമീൻ,
അഡ്വ ഇക്ബാൽ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ ഭാരവാഹികൾ, സ്പോൺസർമാർഎന്നിവർ സാന്നിധ്യം വഹിച്ചു.സമാപനചടങ്ങുകൾക്ക്മുന്നോടിയായി വർണ്ണാഭമായ മാർച്ച്‌ പാസ്റ്റ് നടന്നു. സംഗീത നൃത്ത കലാവിരുന്നുകളും അരങ്ങേറി.നവംബർ 13മുതൽ തുടർച്ചയായ വരാന്ത്യങ്ങളിൽ നടന്ന ഖിഫ്അന്തർജില്ലാ മത്സരങ്ങളിൽ എട്ട് ടീമുകളാണ് മത്സരിച്ചത്.നവംബർ 14ന് ശിശുദിനത്തിൽ തുടക്കം കുറിച്ച
ഖിഫ് ജൂനിയർ ലീഗ് ഇന്റർ അക്കാദമി മത്സരത്തിൽ നാല് അക്കാദമി ടീമുകളാണ് മത്സരിച്ചത്. ഖത്തറിലെ മികച്ച ഫുട്ബോൾ സംഘാടകനും
ദീർഘകാലം ഖിഫ്പ്രസിഡന്റുമായിരുന്ന ഇസക്ക സ്മരണയിൽ തൃശൂരിന്റെ വിജയം സമർപ്പിക്കുന്നതായി ടീമിന്റെ സാരഥി അബ്ദുള്ള തെരുവത്ത്പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW