-->
ക്രിസ്മസ് കരോള്‍ സംഘത്തിനൊപ്പം ഡ്രംസ് വായിച്ച് മന്ത്രി സജി ചെറിയാന്‍. കൊഴുവല്ലൂര്‍ ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരുടെ കരോള്‍ സംഘമാണ് സജി ചെറിയാന്റെ വീട്ടിലെത്തിയത്. കരോള്‍ സംഘത്തിന്റെ ആവേശം കൂടിയപ്പോള്‍ മന്ത്രിക്കും നോക്കി നില്‍ക്കാനായില്ല. ഡ്രംസ് വായിക്കുന്നയാളുടെ പക്കല്‍ നിന്നും വാങ്ങി വായിച്ചുതുടങ്ങി. തങ്ങളുടെ കരോള്‍ ഗാനത്തിന് കൊഴുപ്പേകാന്‍ മന്ത്രിതന്നെ ഒപ്പം കൂടിയപ്പോള്‍ കരോള്‍ സംഘവും ഹാപ്പി.
കരോള്‍ ഗാനത്തിന്റെ താളത്തിനൊത്ത് ഡ്രംസ് വായിക്കുന്ന മന്ത്രി സജി ചെറിയാനെ വിഡിയോയില്‍ കാണാം. ഒരു പ്രഫഷണലിനെപ്പോലെയാണ് മന്ത്രിയുടെ. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് മന്ത്രിയെ പ്രശംസിച്ചും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്റ് ചെയ്യുന്നത്.