Sunday, March 15, 2026 Last Updated 38 Min 57 Sec ago English Edition
Todays E paper
Ads by Google
ബൈജു ഭാസി
Tuesday 23 Dec 2025 08.21 AM

52 കോടി നല്‍കാതെ സര്‍ക്കാര്‍; വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം വാങ്ങിയ അധ്യാപകര്‍ കടക്കെണിയില്‍ , ഒന്നും മിണ്ടാതെ ധനവകുപ്പ്

കൈയില്‍നിന്ന്‌ പണം കൊടുത്ത്‌ വാങ്ങിയ യൂണിഫോമിന്റെ കാശ്‌ ചോദിച്ച്‌ അധ്യാപകള്‍ വിദ്യാഭ്യാസ വകുപ്പിലും ധനവകുപ്പിലും കയറിയിറങ്ങുകയാണെങ്കിലും ഫലമില്ല.
uploads/news/2025/12/817341/Class-room2.jpg

കൊച്ചി: എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ സൗജന്യ യൂണിഫോം വിതരണം ചെയ്‌ത പ്രധാന അധ്യാപകര്‍ കടക്കെണിയില്‍. സംസ്‌ഥാന സര്‍ക്കാര്‍ ഇവര്‍ക്ക്‌ നല്‍കാനുള്ളത്‌ 52 കോടി രൂപ! കൈയില്‍നിന്ന്‌ പണം കൊടുത്ത്‌ വാങ്ങിയ യൂണിഫോമിന്റെ കാശ്‌ ചോദിച്ച്‌ അധ്യാപകള്‍ വിദ്യാഭ്യാസ വകുപ്പിലും ധനവകുപ്പിലും കയറിയിറങ്ങുകയാണെങ്കിലും ഫലമില്ല.

2024- 25 അധ്യയന വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്‌ളാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം വിതരണം ചെയ്യുന്നതിന്‌ സര്‍ക്കാര്‍ ആകെ നല്‍കേണ്ടിയിരുന്നത്‌ 80.34 കോടി രൂപയാണ്‌. ഇതില്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ ഒന്നുമുതല്‍ നാലു വരെ ക്‌ളാസിലെ കുട്ടികള്‍ക്ക്‌ യൂണിഫോം വിതരണം ചെയ്‌തതിന്‌ 29 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അവശേഷിക്കുന്ന തുകയാണ്‌ ധനവകുപ്പിന്റെ ഫയലില്‍ കെട്ടിക്കിടക്കുന്നത്‌. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെ പണം എന്നുകിട്ടുമെന്ന ആശങ്കയിലാണ്‌ അധ്യാപകര്‍. ധനവകുപ്പാണെങ്കില്‍ ഇക്കാര്യത്തില്‍ യാതൊരുവിധ അഭിപ്രായം പറയുന്നുമില്ല.

2021-22, 2022-23 കാലഘട്ടത്തില്‍ യൂണിഫോം വിതരണം ചെയ്‌ത വകയിലുള്ള 78 കോടി രൂപ ഇതുവരെ കിട്ടിയിട്ടില്ല. അതേസമയം, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ മുഴുവന്‍ തുകയും വിതരണം ചെയ്‌തിട്ടുണ്ടെന്ന്‌ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. എയ്‌ഡഡ്‌ വിദ്യാലയങ്ങളോടാണ്‌ വിഹിതം നല്‍കാതെ വിവേചനം കാട്ടുന്നത്‌.

യൂണിഫോമിന്‌ സര്‍ക്കാര്‍ തുക വകയിരുത്തി പ്രഖ്യാപനം നടത്തുകയാണ്‌ സാധാരണ ചെയ്യുന്നത്‌. സര്‍ക്കാര്‍ വിഹിതം വൈകുമെന്നതിനല്‍ പ്രധാന അധ്യാപകര്‍ സ്വന്തം നിലയ്‌ക്ക്‌ പണം ശേഖരിച്ച്‌ യൂണിഫോം വാങ്ങുകയാണ്‌ പതിവ്‌.
സമാനമായ സാഹചര്യമാണ്‌ ഉച്ചഭക്ഷണ വിതരണത്തിലുമുള്ളത്‌. കഴിഞ്ഞ മൂന്നുമാസമായി ഉച്ചഭക്ഷണത്തിന്‌ കൈയില്‍നിന്ന്‌ പണമിറക്കിയ അധ്യാപകര്‍ക്ക്‌ ഇതുവരെ സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ടെക്‌സ്‌റ്റ്‌ ബുക്കുകള്‍, ചോദ്യപേപ്പര്‍ എന്നിവയുടെ കാര്യത്തിലും അധ്യാപകര്‍ മുടക്കിയ പണം സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്‌. സ്‌കൂളുകളില്‍ നല്‍കുന്ന എല്ലാ സേവനങ്ങളിലും പണം മുടക്കുന്ന തങ്ങള്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന്‌ എയ്‌ഡഡ്‌ സ്‌കൂളിലെ പ്രധാനഅധ്യാപകര്‍ പറയുന്നു.

Ads by Google
ബൈജു ഭാസി
Tuesday 23 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW