Friday, March 13, 2026 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 10.39 AM

അന്യസംസ്ഥാനക്കാരനെ തല്ലിക്കൊന്ന സംഭവം : സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്ന് എം.ബി. രാജേഷ്

uploads/news/2025/12/817244/MB-Rajesh.gif

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ അന്യസംസ്ഥാന തൊഴിലാളി രാം നാരായണ്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സംഘ പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് സിപിഐഎം. രാം നാരായണ്‍ ആര്‍എസ്എസിന്റെ വര്‍ഗ്ഗ/വംശ വിദ്വേഷത്തിന് ഇരയാണെന്നും വെറും ആള്‍ക്കൂട്ടമല്ലെന്നും മന്ത്രി എം.ബി. രാജേഷ് വിമര്‍ശിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞു.

ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നും പ്രതികളെ ആരേയും വെറുതേ വിടില്ലെന്നും അവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും പറഞ്ഞു. ബംഗ്‌ളാദേശിയാണോ എന്ന് ചോദിച്ച് അധിക്ഷേപിച്ച ശേഷമായിരുന്നു മര്‍ദ്ദനമെന്നും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതികള്‍ കൊല്ലണമെന്ന് ഉദ്ദേശിച്ചു നടത്തിയ മര്‍ദ്ദനമെന്നാണ് പുറത്തുവന്നിരിക്കുന്ന റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ അഞ്ചു പേരാണ് പ്രതികള്‍. വടികൊണ്ടും കൈകൊണ്ടും മുതുകിലും തലയ്ക്കും അടിയേറ്റു. നാലാംപ്രതി ആനന്ദന്‍ രാം നാരായണന്റെ വയറ്റില്‍ ആഞ്ഞു ചവിട്ടി. സംഭവത്തില്‍ വനിതകളുടെ പങ്കാളിത്തവും ഉണ്ടെന്നാണ് വിവരം. പ്രതികളില്‍ പലരും ഒളിവിലാണ്. നിലവില്‍ രാം നാരായണന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. 10 ലക്ഷത്തില്‍ കുറയാത്ത ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW