Sunday, March 15, 2026 Last Updated 39 Min 48 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Monday 22 Dec 2025 09.05 AM

തെരുവുനായ പ്രശ്‌നം ഗൗരവമായി പരിഗണിക്കുന്നില്ല, സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം; തെരുവുനായ ആക്രമണം ചെറുക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ പരിശീലനം

തദ്ദേശസ്‌ഥാപനങ്ങള്‍ക്കു സംസ്‌ഥാനസര്‍ക്കാര്‍ അധികഫണ്ട്‌ അനുവദിക്കും. എന്‍.ജി.ഒകള്‍, മൃഗസ്‌നേഹികള്‍, മറ്റുസംഘടനകള്‍ എന്നിവയുടെ സംയുക്‌ത സഹായത്തോടെ പുതിയ ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങും
uploads/news/2025/12/817217/1.jpg

കൊച്ചി: തെരുവുനായ ആക്രമണമുണ്ടായാല്‍ നേരിടാന്‍ കഴിയുംവിധം സംസ്‌ഥാനത്തെ 4,200 സ്‌കൂളുകളിലെ കുട്ടികള്‍ക്കു പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം. മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്‌ഥാപനങ്ങളും ചേര്‍ന്നാണു പരിശീലനം നല്‍കുന്നത്‌.
മൃഗസംരക്ഷണ വകുപ്പിലെ ഡോക്‌ടര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും സംയുക്‌ത സംരംഭമായാണു പരിശീലന പദ്ധതി നടപ്പാക്കുക. തദ്ദേശ സ്വയംഭരണവകുപ്പ്‌ സെക്രട്ടറി വിളിച്ച യോഗത്തിലാണു തീരുമാനം.
പരിസരം വൃത്തിയാക്കാനായി എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്‌ഥാപനങ്ങളിലും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. കൂടുതല്‍ അനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍(എ.ബി.സി.) സെന്ററുകള്‍ ആരംഭിക്കും. എ.ബി.സി. കേന്ദ്ര നിയമമായതിനാല്‍ അതു ഭേദഗതി ചെയ്ണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനും യോഗം തീരുമാനിച്ചു.
നടപ്പാക്കാന്‍ തീരുമാനിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ടായി സുപ്രീംകോടതിയെ അറിയിക്കും. രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന തെരുവുനായ പ്രശ്‌നം ഗൗരവതരമായി പരിഗണിക്കാത്തതിനു കഴിഞ്ഞമാസം കേരളമുള്‍പ്പെടെയുള്ള ഏതാനും സംസ്‌ഥാനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എട്ടാഴ്‌ചക്കുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണു യോഗം വിളിച്ചത്‌.
മൃഗാശുപത്രികളിലെ പേപ്പട്ടി വാക്‌സിന്‍ ക്ഷാമം അടിയന്തരമായി പരിഹരിച്ചു പൂര്‍ണ്ണസജ്‌ജമാക്കാനും തീരുമാനിച്ചു. ഇതിനായി അഭ്യുദയകാംക്ഷികളുടെ യോഗം സ്‌ഥിരമായി വിളിച്ചുചേര്‍ക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ തെരുവുനായ വിഷയത്തിനായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും. ഇതുവഴി പരാതികള്‍ സ്വീകരിച്ചു പരിഹാരം കണ്ടെത്തും.
തദ്ദേശസ്‌ഥാപനങ്ങള്‍ക്കു സംസ്‌ഥാനസര്‍ക്കാര്‍ അധികഫണ്ട്‌ അനുവദിക്കും. എന്‍.ജി.ഒകള്‍, മൃഗസ്‌നേഹികള്‍, മറ്റുസംഘടനകള്‍ എന്നിവയുടെ സംയുക്‌ത സഹായത്തോടെ പുതിയ ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങും. കൂടാതെ, കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ തുടങ്ങാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു മൃഗസംരക്ഷണ വകുപ്പില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. നായ കടക്കാതിരിക്കാന്‍ തക്കവണ്ണമുള്ള വേലി, മതില്‍ക്കെട്ട്‌, ഗേറ്റ്‌ സംവിധാനങ്ങളില്ലാത്ത ആശുപത്രികളും വിദ്യാലയങ്ങളും കണ്ടെത്തി ഫെന്‍സിങ്‌ നിര്‍മിക്കും. എല്ലാ എ.ബി.സി. സെന്ററിനും പ്രത്യേക വാന്‍ നല്‍കാനും യോഗം തീരുമാനിച്ചു.
നിലവില്‍ 20 എ.ബി.സി. സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാണ്‌. ഉടനടി 17 എണ്ണംകൂടി തുടങ്ങും. എറണാകുളം ജില്ലയില്‍ ബ്രഹ്‌മപുരം, വടവുകോട്‌, മുളന്തുരുത്തി, തൃപ്പൂണിത്തുറ, പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍, പാലക്കാട്‌ ടൗണ്‍, കോഴിക്കോട്‌ ടൗണ്‍, ആലപ്പുഴ കണിച്ചുകുളങ്ങര എന്നിവിടങ്ങളിലെ എ.ബി.സി. സെന്റര്‍ വിപുലീകരിക്കും. കാസര്‍ഗോഡും കോട്ടയത്ത്‌ തിടനാടും കാഞ്ഞിരപ്പള്ളിയിലുമുള്ള എ.ബി.സി. സെന്ററുകള്‍ പ്രവര്‍ത്തനരഹിതമാണ്‌. അവയും വിപുലീകരിക്കും. രാജ്യത്തെ ആദ്യത്തെ പേര്‍ട്ടബിള്‍ എ.ബി.സി. സെന്റര്‍ നെടുമങ്ങാടാണ്‌. ഇത്തരത്തില്‍ ഏഴെണ്ണം കൂടി തുടങ്ങും.
തീരുമാനങ്ങള്‍ ഉടനടി നടപ്പാക്കുമെന്നു സുപ്രീം കോടതിയെ അറിയിക്കാനും യോഗം തീരുമാനിച്ചു. തദ്ദേശവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്‌തമായാണു മറുപടി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. കഴിഞ്ഞാഴ്‌ച കേസ്‌ വന്നെങ്കിലും ബെഞ്ചി

Ads by Google
ജെബി പോള്‍
Monday 22 Dec 2025 09.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW