Sunday, March 15, 2026 Last Updated 36 Min 20 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 22 Dec 2025 09.04 AM

ബൈക്കിന്‌ ഹൈവേ പോലീസ്‌ വാഹനം വട്ടംവച്ച്‌ അപകടം: വീട്ടമ്മയടക്കം രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ 33 ലക്ഷം നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധി

uploads/news/2025/12/817204/Court.jpg

മണ്ണഞ്ചേരി (ആലപ്പുഴ): ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിന്‌ ഹൈവേ പോലീസ്‌ വാന്‍ കുറുകെയിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മയടക്കം രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ നഷ്‌ടപരിഹാരം നല്‍കാന്‍ വിധി. സംസ്‌ഥാന പോലീസ്‌ മേധാവിയെയടക്കം പ്രതിയാക്കി ഫയല്‍ ചെയ്‌ത കേസില്‍ സംസ്‌ഥാന ഇന്‍ഷുറന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റാണ്‌ 33 ലക്ഷത്തിലധികം രൂപ നഷ്‌ടപരിഹാരം നല്‍കേണ്ടത്‌.
ദേശീയപാത 66-ല്‍ ചേര്‍ത്തല എസ്‌.എന്‍. കോളജിന്‌ സമീപം 2018 മാര്‍ച്ച്‌ 11 ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന മുഹമ്മ കിഴക്കേ തയ്യില്‍ ക്ഷേബു (48)വും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിനെയാണ്‌ പിന്തുടര്‍ന്നെത്തിയ പോലീസ്‌ വാന്‍ വട്ടംവച്ചത്‌. ക്ഷേബുവിന്റെ ഭാര്യ സുമി (33), മക്കളായ ഹര്‍ഷ (11), ശ്രീലക്ഷ്‌മി (മൂന്ന്‌) എന്നിവരാണ്‌ ബൈക്കില്‍ ഉണ്ടായിരുന്നത്‌. വാനില്‍ ഇടിക്കാതിരിക്കാന്‍ ക്ഷേബു ബൈക്ക്‌ വലത്തേക്ക്‌ വെട്ടിച്ചതിനെ തുടര്‍ന്ന്‌ എതിര്‍ ദിശയില്‍ വന്ന ബൈക്ക്‌ ക്ഷേബുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ക്ഷേബുവിന്റെ ഭാര്യ സുമി, എതിര്‍ ദിശയില്‍ എത്തിയ ബൈക്ക്‌ ഓടിച്ചിരുന്ന ചാരമംഗലം തിരുവിഴ മോഹനപറമ്പില്‍ വിച്ചു (26) എന്നിവര്‍ മരിച്ചു. ക്ഷേബുവിനും മക്കള്‍ക്കും സാരമായ പരുക്കേറ്റു. ക്ഷേബുവിന്റെ അരക്കെട്ടിന്‌ ഒടിവുണ്ടായി. സംഭവത്തില്‍ നിന്ന്‌ ഹൈവേ പോലീസിനെ രക്ഷപെടുത്താന്‍ ക്ഷേബുവിനെ പ്രതിയാക്കിയാണ്‌ മാരാരിക്കുളം പോലീസ്‌ ആദ്യം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പിന്നീട്‌ പോലീസിനെതിരേ ക്ഷേബു കോടതിയെ സമീപിച്ചു. ഇതോടെ അലക്ഷ്യമായി ബൈക്ക്‌ ഓടിച്ചു പോയ ക്ഷേബുവിനെ തടഞ്ഞ്‌ നിര്‍ത്തി ഉപദേശിക്കാനാണ്‌ പിന്നാലെ ഹൈവേ പോലീസ്‌ എത്തിയതെന്ന്‌ അന്വേഷണം നടത്തിയ ൈക്രംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചതോടെ പോലീസ്‌ വാന്‍ ൈഡ്രവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന്‌ സംഭവ ിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐയെ അന്വേഷണ വിധേയമായി അന്നത്തെ ജില്ലാ പോലീസ്‌ മേധാവി സസ്‌പെന്‍ഡ്‌ ചെയ്‌തു.
സുമിയുടെ ആശ്രിതര്‍ക്ക്‌ 23 ലക്ഷം രൂപയും പലിശയും, ക്ഷേബുവിനും മക്കള്‍ക്കുമായി 10 ലക്ഷത്തിലധികം രൂപയും പലിശയും നഷ്‌ടപരിഹാരമായി നല്‍കാനാണ്‌ ആലപ്പുഴ ജില്ലാ വാഹനാപകട ട്രിബ്യൂണല്‍ എ.എം. ബഷീര്‍ ഉത്തരവിട്ടത്‌. വാദിക്കു വേണ്ടി അഭിഭാഷകരായ ജയിംസ്‌ ചാക്കോ, ജോസ്‌ വൈ. ജയിംസ്‌, ജോബി എന്നിവര്‍ കോടതിയില്‍ ഹാജരായി. വിച്ചുവിന്റെ കുടുംബത്തിനും നഷ്‌ടപരിഹാരം നല്‍കാന്‍ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിനോട്‌ ഉത്തരവിട്ടിട്ടുണ്ട്‌.

Ads by Google
സ്വന്തം ലേഖകന്‍
Monday 22 Dec 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW