Sunday, March 15, 2026 Last Updated 36 Min 28 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
രാജു പോള്‍
Sunday 21 Dec 2025 10.13 AM

ജൈവകൃഷിയുടെ അംബാസഡറായി മാറിയ നടന്‍, കര്‍ഷക വേഷമണിഞ്ഞത്‌ അമ്പതാം വയസ്സില്‍ , കണ്ണൂരിലെ പാട്യത്തുനിന്ന്‌ കണ്ടനാട്ടെ പാടത്തെത്തിയ കര്‍ഷകശ്രീ

ഉദയംപേരൂര്‌ തരിശുപാടങ്ങളില്‍ നെല്‍കൃഷി നടത്തുകയും ജൈവകൃഷിയുടെ അംബാസഡറായി മാറുകയും ചെയ്‌ത നടന്‍
uploads/news/2025/12/817095/Sreenivasan.jpg

കൊച്ചി : കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ പാട്യത്തുനിന്ന്‌ രണ്ടു പതിറ്റാണ്ടു മുമ്പ്‌ കൊച്ചി കണ്ടനാട്ടെ പാടശേഖരത്തില്‍ വിളവെടുക്കാനെത്തിയ ശ്രീനിവാസന്‍ എന്ന 'കര്‍ഷകശ്രീ'യെ ആ നാട്‌ ആദരിച്ചത്‌ കൃത്യം രണ്ടുമാസം മുമ്പാണ്‌. ഉദയംപേരൂര്‌ തരിശുപാടങ്ങളില്‍ നെല്‍കൃഷി നടത്തുകയും ജൈവകൃഷിയുടെ അംബാസഡറായി മാറുകയും ചെയ്‌ത നടന്‍. സിനിമയില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ താന്‍ വിതച്ചത്‌ നൂറുമേനി കൊയ്യുകയും പ്രേക്ഷക മനസ്സുകളില്‍ അത്‌ അനുദിനം തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നത്‌ കണ്ടുകൊണ്ടാണ്‌ ശ്രീനി അമ്പതാം വയസ്സില്‍ കര്‍ഷക വേഷമണിഞ്ഞത്‌. നാട്ടില്‍ പിതാവിന്റെ കൃഷിയിടത്തില്‍ ജോലിചെയ്‌ത് കിട്ടുന്ന പൈസ കൊണ്ട്‌ സിനിമയ്‌ക്ക് പോയിരുന്ന കാലം ആ കര്‍ഷക മനസ്സ്‌ ഒരിക്കലും മറന്നിരുന്നില്ല.
അടുത്തിടെ അച്‌ഛന്റെ പാത പിന്തുടര്‍ന്ന്‌ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസനും നെല്‍കൃഷിയിലേക്ക്‌ ഇറങ്ങിയിരുന്നു. കണ്ടനാടുള്ള വീടിനടുത്ത്‌ 80 ഏക്കറോളം വരുന്ന പുന്നച്ചാലില്‍ പാടശേഖരത്താണ്‌ സെപ്‌റ്റംബറില്‍ ധ്യാന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ വിത മഹോത്സവം നടന്നത്‌. അനാരോഗ്യം കാരണം കൃഷിയില്‍നിന്നും ശ്രീനിവാസന്‍ പിന്മാറിയപ്പോള്‍ ധ്യാന്‍ കൃഷി ഏറ്റെടുക്കുകയായിരുന്നു. നെല്ലിലെ ഉമ എന്ന ഇനമാണ്‌ ഇപ്പോള്‍ കൃഷി.
തരിശുപാടത്ത്‌ നെല്‍കൃഷി നടത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടനുമുന്നില്‍ ഒരു പറ നെല്ല്‌ അളന്നുനല്‍കി ആദരം നല്‍കി നാട്ടുകാര്‍. കേരള ദര്‍ശനവേദിയാണ്‌ ശ്രീനിവാസന്റെ വീട്ടിലെത്തി അദ്ദേഹത്തെയും ഭാര്യ വിമല ശ്രീനിവാസനെയും പൊന്നാടയണിയിച്ചത്‌. കാര്‍ഷിക സബ്‌സിഡിയുടെ പേരില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന വി.എസ്‌ സുനില്‍കുമാറുമായി നേരിട്ട്‌ ഉരസിയിട്ടുണ്ട്‌ ശ്രീനിവാസന്‍. കൃഷി തുടങ്ങിയ സമയത്ത്‌ കണ്ടനാട്‌ വിത ഉത്സവം ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയത്‌ നടി മഞ്‌ജു വാര്യരായിരുന്നു.
വൈക്കം, മറയൂര്‍, പാലക്കാട്‌, ആലത്തൂര്‍ എന്നിവിടങ്ങളിലും ശ്രീനിവാസന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറിത്തോട്ടങ്ങള്‍ ഒരുക്കി. കണ്ടനാട്‌ കോവല്‍, കണിവെള്ളരി, പച്ചവെള്ളരി, മത്തങ്ങ, കുമ്പളം, പാവല്‍, പടവലം, വാഴ എന്നിവയും വൈക്കത്ത്‌ ആറ്‌ ഏക്കറില്‍ വാഴ, പടവലം, വെണ്ട എന്നിവയുമാണ്‌ കൃഷി ചെയ്‌തിരുന്നത്‌.

Ads by Google
രാജു പോള്‍
രാജു പോള്‍
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW