-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. സ്വര്‍ണത്തിന്റെ വിലയായി ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന് അറസ്‌റ്റിലായ കര്‍ണാടക, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്റെ മൊഴി. പണം നല്‍കിയതിന്റെ തെളിവുകളും ഗോവര്‍ദ്ധന്‍ പ്രത്യേകാന്വേഷണസംഘത്തിന് (എസ്.ഐ.ടി) കെമാറി.
റിമാന്‍ഡില്‍ കഴിയുന്ന ഗോവര്‍ദ്ധനനെയും സ്‌മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയേയും കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാണ് എസ്.ഐ.ടി. നീക്കം. നാളെ കോടതിയില്‍ കസ്‌റ്റഡി അപേക്ഷ നല്‍കും. അതേസമയം, ഗോവര്‍ദ്ധന്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും. സ്വര്‍ണം സ്‌മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് ഗോവര്‍ദ്ധന് എത്തിച്ച കല്‍പ്പേഷിനെ എസ്.ഐ.ടി. വീണ്ടും ചോദ്യംചെയ്യും.
ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നതല്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ദ്ധന്റെ മൊഴി. ശബരിമലയിലെ ആവശ്യത്തിനെന്നു പറഞ്ഞ് പോറ്റി പലപ്പോഴും പണം വാങ്ങിയിരുന്നു. എന്നാല്‍, ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഗോവര്‍ദ്ധന്‍ വാങ്ങിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
ദ്വാരപാലകശില്‍പ്പത്തില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചത് സ്‌മാര്‍ട്ട് ക്രിയേഷന്‍സും അത് വാങ്ങിയത് ഗോവര്‍ദ്ധനുമാണെന്ന് എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹത്തിനുമേല്‍ വീണ്ടും സ്വര്‍ണം പൂശാനുള്ള സാങ്കേതികവൈദഗ്‌ധ്യമില്ലെന്നും ഉണ്ണി