-->
മോഡല്‍, റേഡിയോ ജോക്കി എന്നീ മേഖലകളില്‍ തിളങ്ങി നിന്നിരുന്ന ആര്‍ ജെ ബിന്‍സി പ്രശസ്തി നേടിയത് ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ബിഗ് ബോസില്‍ എത്തിയെങ്കിലും ചില ആരോപണങ്ങളെത്തുടർന്ന് ഷോയിൽ നിന്ന് ബിന്‍സി വേഗം പുറത്തായി. സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സുള്ള ബിൻസി ഒരു ഓട്ടോ ഡ്രൈവറുടെ മകളായി വന്ന് സ്വയം ഒരു വ്യക്തിത്വമുണ്ടാക്കിയെടുത്ത വ്യക്തിയാണ്.
ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് എവിക്‌ട് ആയതിന് ശേഷം ഒരു മാസത്തോളം മാനസികമായി തളർന്ന് ആരോടും സംസാരിക്കാതെ ഒരു അവസ്ഥയിലേക്ക് പോയി എന്ന് പറയുകയാണ് ബിന്‍സി. എന്നാല്‍ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് ഇപ്പോള്‍ ഒരു നേട്ടത്തിലേക്ക് എത്തിയതിന്റെ സന്തോഷവും ബിന്‍സി പങ്കുവയ്ക്കുന്നുണ്ട്. യൂട്യൂബിലെ തന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു ലക്ഷം പിന്നിട്ടതിന്റെ സന്തോഷം ആണ് തന്റെ പ്രിയപ്പെട്ട ചാച്ചന്റേയും അമ്മയുടേയും ഒപ്പം ബിൻസി ആഘോഷിക്കുന്നത്.
‘‘ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഞാൻ ഒരു യൂട്യൂബ് ചാനല്‍തുടങ്ങുന്നത്... കൃത്യമായി പറഞ്ഞാല്‍, ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിയ ഞാൻ ഒരു മാസം ആരോടും സംസാരിക്കാതെ (എന്റെ അമ്മ ഓണ്‍ലൈൻ മീഡിയാസിനോട് പറഞ്ഞപോലെ) വിഷമിച്ചും, കരഞ്ഞും ഇരിക്കുവായിരുന്നു.
2024 ൽ എന്നെ മറിയ ബിജു ഒരുപാട് പ്രേരിപ്പിച്ചിട്ടുണ്ട് ഒരു യൂട്യൂബ് തുടങ്ങാൻ അന്ന് ,പല ഒഴിക്കുകഴിവുകളും ഞാൻ പറഞ്ഞിട്ടുണ്ട്... പക്ഷെ ഈ പ്രാവശ്യം, അതായത് അഞ്ച്മാസം മുൻപ് ഞാൻ എന്റെ വീട്ടുക്കാരുടെ വാക്കുകള്‍ കേട്ടു... ലാസ്റ്റ് ഹോപ്പ് എന്നൊക്കെ പറയില്ലേ, അങ്ങനെ ആണ് ഞാൻ ആ ചാനലില്‍ വീഡിയോസ് ചെയ്തത്. ഒട്ടും ഓക്കേ അല്ലാതെ ഇരിക്കുന്ന സമയത്തും, എങ്ങനെയോ കഷ്ടപ്പെട്ട് വോയ്‌സ് ഓവർ ഒക്കെ കൊടുത്തു ഷോർട് വീഡിയോസ് ഇടാൻ തുടങ്ങി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് എന്റെ വോയിസ് അടിപൊളി ആണ് എന്ന് കുറെ ആളുകള്‍ പറയുന്നത്. പിന്നീട് അവർ തന്ന സപ്പോർട്ട് എനിക്ക് ഓരോ വിഡിയോയും ചെയ്യാൻ ഒള്ള മോട്ടിവേഷൻ ആയി...
ഇപ്പോളും എന്നെ അറിയാവുന്ന കുറച്ചു പേർക്കൊക്കെ അറിയില്ല, എനിക്ക് യൂട്യൂബ് ഉണ്ട് എന്ന്... അതായത്, എന്റെ യൂട്യൂബ് സബ്സ്ക്രൈബേഴ്സ്, എന്നെ ഒരുപരിചയവും ഇല്ലാതെ, വീഡിയോസ് ഒക്കെ കണ്ട് കൂടെ കൂടിയവർ ആണ്... സപ്പോർട്ട് ചെയ്യാൻ 3/4 ജിന്‍സി ബിജു, ചാച്ചന്‍, ടിനു മാത്യൂ, അജിത് ജെയിംസ്, ഓള്‍ഡ് മോങ്ക്... ആളുകൾ മാത്രം ഉള്ളിടത്തുന്നു തുടങ്ങിയ ഈ യാത്രയിൽ ,എനിക്ക് ഇപ്പോ കുറേ ആളുകളെ കിട്ടി... ഒരു ഫാമിലിപോലെ ആണ് എനിക്ക് ഇപ്പോ ഫീല്‍ ചെയുന്നത്...എന്തായാലും എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം... ചാനല്‍ ലിങ്ക് ബയോയില്‍ കൊടുത്തിട്ടുണ്ട്...’’ എന്നാണ് വീഡിയോ പങ്കിട്ട് ബിൻസി ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. വീഡിയോയില്‍ ടിവിയില്‍ തന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടി വരുന്നത് ലൈവായി കാണുന്ന ബിന്‍സിയുടെ അച്ഛനെയും അമ്മയെയും സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു ലക്ഷം പിന്നിടുമ്പോള്‍ അവരെ കെട്ടിപ്പിടിക്കുന്ന ബിന്‍സിയെയും കാണാം.
ബിഗ് ബോസില്‍ സഹ മത്സരാർഥികള്‍ ബിൻസിക്ക് നേരെ ചില ആരോപണങ്ങള്‍ ഉയർത്തിയിരുന്നു. ബിഗ് ബോസിലെ റീഎൻട്രി സമയത്ത് ഈ ആരോപണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കാനായിരുന്നു ബിൻസി ശ്രമിച്ചത്. ബിഗ് ബോസില്‍ അധികം ദിവസങ്ങള്‍ നില്‍ക്കാൻ ബിൻസിക്ക് സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ച ബിൻസി എവിക്‌ട് ആയി. ബിൻസിക്കും അപ്പാനി ശരത്തിനും എതിരെ ഷാനവാസ് ഹൗസില്‍ വെച്ച് ആരോപണം ഉന്നയിച്ചിരുന്നു. അങ്ങനെയൊരു ആരോപണം ഉന്നയിച്ചത് വെറുതെയാണ് എന്ന് തന്നോട് ഷാനവാസ് റീഎൻട്രി വീക്കില്‍ പറഞ്ഞതായി ബിൻസി പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.