-->
ഈ വര്‍ഷത്തെ അവസാനത്തെ പത്രസമ്മേളനത്തില്‍ ടെലിവിഷനിലൂടെ റഷ്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ് വഌഡിമര്‍ പുടിന്‍. ഇതിനിടയിലാണ് ചുവന്ന ബോ ടൈ കെട്ടിയ ചെറുപ്പക്കാരന്‍ കൈയില്‍ ഒരു പോസ്റ്ററുമായി എഴുന്നേറ്റുനിന്നത്. 'ഞാന്‍ വിവാഹിതനാകാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു പോസ്റ്ററിലെ എഴുത്ത്. പെട്ടന്ന് പുടിന്റെ കണ്ണ് അതിലുടക്കി. മണിക്കൂറുകള്‍ നീണ്ട വാര്‍ത്താസമ്മേളനം ഒന്നു നിര്‍ത്തി. കിട്ടിയതക്കത്തിന് ചെറുപ്പക്കാരന്‍ കാര്യം പറഞ്ഞു: 'എന്റെ കൂട്ടുകാരി ഈ പത്രസമ്മേളനം കാണുന്നുണ്ടെന്നറിയാം. ഒലേച്ക, എന്നെ വിവാഹം കഴിക്കൂ!' ചുറ്റും കൈയടിയൊച്ചമുഴങ്ങി.
പത്രസമ്മേളനം റിപ്പോര്‍ട്ടുചെയ്യാനെത്തിയ പ്രാദേശികമാധ്യമപ്രവര്‍ത്തകന്‍ കിറില്‍ ബഷനോവായിരുന്നു അത്. പുടിന്‍ അവസരത്തിനൊത്തുയര്‍ന്നു, യുെ്രെകന്‍യുദ്ധത്തെക്കുറിച്ചുള്ള വീരവാദങ്ങളൊക്കെ മാറ്റിവെച്ച് പ്രണയത്തെക്കുറിച്ചും കുടുംബകാര്യങ്ങളെക്കുറിച്ചും ഉപദേശം നല്‍കി. പോരാത്തതിന് ഒരു കവിതയും ചൊല്ലി. എല്ലാം ടെലിവിഷനില്‍ തത്സമയം നാട്ടുകാര്‍ കണ്ടു. വാര്‍ത്താസമ്മേളനം തീരുംമുന്‍പ് ഒലേച്ക വിവാഹത്തിനു സമ്മതം മൂളി. പത്രസമ്മേളനത്തില്‍ത്തന്നെ അക്കാര്യവും കിറില്‍ പ്രസിഡന്റിനെ അറിയിച്ചു.