Wednesday, March 11, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 11.10 AM

ശ്രീനിവാസന്റെ സംസ്‌ക്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍; ഇന്ന് മൂന്ന് മണി വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

uploads/news/2025/12/816972/sreeni-vasan-2.jpg

കൊച്ചി: മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരനായ ശ്രീനിവാസന്റെ ഭൗതീകശരീരം വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്ക്കാരം. ഇന്ന് പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ഭൗതീകശരീരം ഒരു മണിയോടെ ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. രണ്ടു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

വീണ്ടും വീട്ടുവളപ്പില്‍ എത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തും. വൈകുന്നേരത്തേടെയാണ് സംസ്‌ക്കാരം നടത്തുക. 12 മണിയോടെ മുഖ്യമന്ത്രിയും നടന്‍ മമ്മൂട്ടിയും വീട്ടില്‍ എത്തിച്ച് അന്തിമോപചാരം അര്‍പ്പിക്കും. സിനിമാ നടന്മാരും അണിയറക്കാരും ചലച്ചിത്രാസ്വാദകരായ അനേകരാണ് ശ്രീനിവാസന്റെ തൃപ്പുണിത്തുറ വീട്ടിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.

ഒന്നു മുതല്‍ മൂന്ന് മണി വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. അതിന് ശേഷം തിരിച്ചു വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ തന്നെയാണ് സംസ്‌ക്കാരം നടത്തുക. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ശാരീരിക അസ്വാസ്ഥ്യം സംഭവിക്കുകയായിരുന്നു. സിനിമയില്‍ 48 വര്‍ഷത്തോളം വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചശേഷമാണ് വിട പറഞ്ഞിരിക്കുന്നത്.

Ads by Google
Saturday 20 Dec 2025 11.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW